കൂട്ടിയെഴുന്നള്ളിപ്പിനിടെ കോലം കൊമ്പിലേക്ക് വീണ് ആനയിടഞ്ഞു

For full experience, Download our mobile application:
Get it on Google Play

വാടാനപ്പള്ളി: ഉത്സവത്തിന്റെ കൂട്ടിയെഴുന്നള്ളിപ്പിനിടെ ആനപ്പുറത്ത് ഇരുന്ന ആള്‍ ഉറങ്ങിയതോടെ കോലം കൊമ്പിലേക്ക് വീണ് ആനയിടഞ്ഞു. ഏങ്ങണ്ടിയൂര്‍ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മുരളി എന്ന ആനയാണ് ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

11 ആനകളെ നിരത്തി എഴുന്നള്ളിപ്പ് നടന്നുവരുമ്പോള്‍ ഇടത്തേ അറ്റത്തുനിന്ന് മൂന്നാമത് നിന്ന ആനയാണ് ഇടഞ്ഞത്. മുരളി ആനയുടെ പുറത്തിരുന്ന് കോലം പിടിച്ചിരുന്ന ആളാണ് ഉറങ്ങിയത്. കോലം ആനയുടെ വെപ്പ് കൊമ്പിലേക്കാണ് വീണത്. ഇതോടെ ആന കുടയുകയായിരുന്നു. സമീപം അണിനിരന്ന മറ്റ് ആനകളും പേടിച്ചു.ആളുകള്‍ ചിതറിയോടി. എഴുന്നള്ളിപ്പ് അവസാനിപ്പിച്ച്‌ ആനകളെ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഉത്സവത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആന തിടമ്പേറ്റി. രാമചന്ദ്രന്‍ എന്ന ആനയെത്തിയതോടെ ഉത്സവത്തിന് ആനപ്രേമികളുടെ വരവ് ഏറി വന്‍ തിരക്കായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...

വന്ദേമാതരം തടസ്സപ്പെടുത്തിയാൽ 3 വർഷം തടവ് ; രാജ്യസഭയിൽ അമിത് ഷാ ബില്ല് അവതരിപ്പിക്കും

0
ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം...

സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിന് ; സോണിയ ​ഗാന്ധി

0
ഡൽഹി : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ...