ഗുരുവായൂരില്‍ വിവാഹ ഫോട്ടോ ഷൂട്ടിനിടെ ആനയിടഞ്ഞു ; പാപ്പാന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : ഗുരുവായൂരില്‍ വിവാഹ ഫോട്ടോ ഷൂട്ടിനിടയില്‍ ആനയിടഞ്ഞു. പാപ്പാനെ ആക്രമിച്ചു. നവദമ്പതികള്‍ക്ക് പിന്നിലായാണ് ആന ഇടഞ്ഞത്. ആനയെ പെട്ടെന്ന് നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ആളുകളെ ഭീതിയിലാക്കിയ ജീവന്മരണ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഈ മാസം 10ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹ സംഘത്തിന്റെ ഫോട്ടോ ഷൂട്ടിനിടയിലാണ് ആനയിടഞ്ഞ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്.

പാലക്കാട് സ്വദേശി നിഖിലിന്റെയും ഗുരുവായൂര്‍ സ്വദേശി അഞ്ജലിയുടെയും വിവാഹ ഫോട്ടോ ഷൂട്ടിനിടയിലാണ് സംഭവം. താലി കെട്ടിന് ശേഷം ക്ഷേത്രത്തിന്റെ വലത് ഭാഗത്തെ നടഭാഗത്തായിരുന്നു ഫോട്ടോ ഷൂട്ട്. ഇതിനിടയില്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നെള്ളിപ്പിനെത്തിച്ച ആനയെ കൊണ്ട് പോകുന്നതും രസകരമായി തോന്നിയതോടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. വരനും വധുവിനും തൊട്ട് പിന്നിലെത്തിയ ആന പെട്ടെന്ന് തിരിഞ്ഞ് ഒന്നാം പാപ്പാനെ ആക്രമിക്കുകയായിരുന്നു. പാപ്പാനെ തുമ്പിക്കൈയിലെടുത്ത് ഉയര്‍ത്തിയെങ്കിലും പിടുത്തം മുണ്ടിലായതിനാല്‍ ഉടുതുണി ഊരി താഴെ വീണു. ഉടന്‍ പാപ്പാന്‍ ഒഴിഞ്ഞു മാറിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ തോട്ടി ഉപയോഗിച്ച് ആനപ്പുറത്തുണ്ടായിരുന്ന പാപ്പാന്‍ ആനയെ നിയന്ത്രണത്തിലാക്കി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...