കോതമംഗലം : കോട്ടപ്പടി പേഴാട് ഭാഗത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞനിലയില്‍. ചൊവ്വ രാവിലെ വ്യക്തിയുടെ കൃഷിയിടത്തിനോടു ചേര്‍ന്നുള്ള വൈദ്യുതവേലിയില്‍നിന്ന് ആഘാതമേറ്റാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞതെന്ന് പ്രാഥമിക നിഗമനം. വൈദ്യുതിക്കമ്പി പൊട്ടി വൈദ്യുതവേലിയില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കോടനാട് -മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ഉന്നത വനപാലകര്‍ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. കോട്ടപ്പാറ വനമേഖലയിലെ ജനവാസം കുറഞ്ഞ പ്രദേശമാണ് പേഴാട്.
വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞനിലയില്‍
RECENT NEWS
Advertisment