Friday, March 28, 2025 5:21 am

വ​ന്യ​ജീ​വി ശ​ല്യം കു​റ​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി എ​ലി​ഫ​ൻ​റ് റി​പ്പ​ല്ല​ർ തയ്യാര്‍

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : വ​ന്യ​ജീ​വി ശ​ല്യം കു​റ​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി എ​ലി​ഫ​ൻ​റ് റി​പ്പ​ല്ല​ർ ത​യാ​ർ. ഈ ​ഉ​പ​ക​ര​ണം പു​റ​പ്പെ​ടു​വി​ക്കു​ന്ന അ​ൾ​ട്രാ സോ​ണി​ക് ശ​ബ്ദ​ത്തി​ലൂ​ടെ വ​ന്യ​ജീ​വി​ക​ളെ തു​ര​ത്താ​ൻ ക​ഴി​യു​മെ​ന്ന് ഇ​തി​ന്​ രൂ​പം ന​ൽ​കി​യ കോ​ന്നി താ​ഴം അ​ങ്ങാ​ടി​യി​ൽ വീ​ട്ടി​ൽ എ.​ആ​ർ. ര​ഞ്ജി​ത് അ​വ​കാ​ശ​പ്പെ​ടു​ന്നു. ​ല​ക്ട്രോ​ണി​ക് ഡി​പ്ലോ​മ​യു​ള്ള ര​ഞ്ജി​ത്തി​ന്‍റെ മ​റ്റൊ​രു ക​ണ്ടു​പി​ടി​ത്ത​മാ​യ സ്കൂ​ൾ ബെ​ൽ വി​ത്ത് വോ​യ്​​സ്‌ എ​ന്ന യ​ന്ത്ര​വും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. നി​ര​വ​ധി സ്‌​കൂ​ളി​ലും കോ​ള​ജി​ലും ഈ ​യ​ന്ത്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ഞ്ച​ൽ, പു​ന​ലൂ​ർ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, റാ​ന്നി, പ്ലാ​പ്പ​ള്ളി വ​ട​ശ്ശേ​രി​ക്ക​ര, പീ​രു​മേ​ട്, കോ​ട​നാ​ട്, അ​ഴു​ത ഉ​ൾ​പ്പെ​ടെ വ​നം​വ​കു​പ്പ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ എ​ലി​ഫ​ൻ​റ് റി​പ്പ​ല്ല​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

സ്ഥി​രം സം​വി​ധാ​ന​ത്തി​ൽ ഉ​റ​പ്പി​ച്ചും കൈ​യി​ൽ കൊ​ണ്ടു​ന​ട​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. കാ​ട്ടാ​ന മു​ത​ൽ തെ​രു​വു​നാ​യ്​​ക്ക​ൾ​ക്കു​വ​രെ അ​രോ​ച​ക​മാ​കു​ന്ന പ്ര​ത്യേ​ക​ത​രം ശ​ബ്ദ​മാ​ണ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. ക​ടു​വ അ​ട​ക്കം വ​ന്യ​ജീ​വി​ക​ളു​ടെ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന ഈ ​യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ തി​രി​കെ കാ​ടു​ക​യ​റ്റു​ന്ന​താ​ണ് ഇ​തി​ന്‍റെ രീ​തി. മ​നു​ഷ്യ​ന് കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത ഇ​ൻ​ഫ്രാ​സോ​ണി​ക്, അ​ൾ​ട്രാ​സോ​ണി​ക് ശ​ബ്ദ ത​രം​ഗ​ങ്ങ​ൾ ആ​ണി​ത്. 20,000 ഹെ​ഡ്‌​സ്​ മു​ത​ൽ 40,000 വ​രെ ശ​ബ്ദ​ത​രം​ഗ​ങ്ങ​ൾ 130 വ​രെ ഡെ​സി​ബ​ൽ തീ​വ്ര​ത​യി​ൽ കേ​ൾ​പ്പി​ക്കും. വ​ന്യ​മൃ​ഗ​ങ്ങ​ൾ യ​ന്ത്ര​ത്തി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്ന്​ 10 മു​ത​ൽ 400 മീ​റ്റ​ർ വ​രെ അ​ക​ലെ​യെ​ത്തി​യാ​ൽ​ത​ന്നെ ഇ​തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സെ​ൻ​സ​ർ തി​രി​ച്ച​റി​യു​ക​യും ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്യും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓടയിൽ കാൽ കുടുങ്ങിയ കറവപ്പശു ചത്തു

0
മാന്നാർ : ഓടയിൽ കാൽ കുടുങ്ങിയ കറവപ്പശു ചത്തു. പരുമല വള്ളക്കാലി...

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ വീരമൃത്യു വരിച്ചു

0
കത്വ : ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍...

ടിപ്പറിന്റെ പുറകിൽ ഓട്ടോ ഇടിച്ചു ഒരാൾ മരിച്ചു

0
കൊച്ചി : എറണാകുളം ഇലഞ്ഞിയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന്റെ പുറകിൽ ഓട്ടോ ഇടിച്ചു...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ കട്ടില്‍ വിതരണം ചെയ്തു

0
പത്തനംതിട്ട : പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് നല്‍കുന്ന...