കോന്നി : അച്ചൻകോവിലാറ്റിലൂടെ ഒഴുകി എത്തിയ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കോന്നി ഐരവണിലാണ് ആനക്കുട്ടിയുടെ ജഡം നദിയിലൂടെ ഒഴുകി എത്തിയത്. വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി ജഡം കരയ്ക്കെത്തിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ജഡം മറവ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പാണ് അച്ചൻകോവിലാറിലൂടെ ഒഴുകി എത്തിയ ആനയുടെ ജഡം കുമ്മണ്ണൂർ ദക്ഷിണകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷന് ഒന്നര കിലോമീറ്റർ അകലെ നദിയിൽ കണ്ടെത്തിയത്.
അച്ചൻകോവിലാറ്റിലൂടെ ഒഴുകി എത്തിയ ആനക്കുട്ടിയുടെ ജഡം കോന്നിയില്‍ കണ്ടെത്തി
RECENT NEWS
Advertisment