കോന്നി : രക്ഷപെടുത്താൻ ആവശ്യമായ മരുന്നും പരിചരണവും നിരീക്ഷണവും നൽകിയെങ്കിലും ആങ്ങമൂഴിക്ക് സമീപം കിളിയെറിഞാംകല്ല് വനമേഖലയിൽ അവശനിലയിൽ കണ്ട കാട്ടാന ചരിഞ്ഞു.
രാവിലെ വനം വകുപ്പിൻ്റെ വാച്ചർമാരാണ് കിളിയെറിഞ്ഞാംകല്ല് തോട്ടിൽ ആനയുടെ ജഡം കണ്ടത്. വാല് പകുതി മുറിഞ്ഞ നിലയിലും കാലുകളുടെ പിന്നിൽ ഗുരുതരമായ വൃണവുമായി കാണപ്പെട്ട ആന വനം വകുപ്പിൻ്റെ നിരീക്ഷണത്തിലായിരുന്നു.
അഡ്വ കെ യു ജനീഷ് കുമാർ വനമേഖലയിൽ എത്തി ആനയ്ക്ക് ആവശ്യമായ ചികിൽസകൾ നൽകാൻ ഇടപെടൽ നടത്തുകയും ചെയ്തിരുന്നു.
ആനയെ കടുവയോ പുലിയോ ആക്രമിച്ചതാകാo എന്ന നിഗമനത്തിലാണ് വനം വകുപ്പ്.
തോട്ടിൽ നിന്നും കരയിലേക്ക് മാറ്റിയ ആനയുടെ ജഡം വനം വകുപ്പിൻ്റെ കോന്നി വെറ്റിനറി ഡോക്ടർ ശ്യാം ചന്ദ്രൻ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് കത്തിച്ചു. ഗ്രൂഡ്രിക്കൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് മണി , കൊച്ചു കോയിക്കൽ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി കെ മനോജ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നടപടികൾ പൂർത്തികരിച്ചത്. 25 വയസ് പ്രായം വരുന്ന പിടിയാനയാണ് ചരിഞ്ഞതെന്ന് വനപാലകർ പറഞ്ഞു.