റേഷന്‍ ; ഏല്ലാവര്‍ക്കും 15 കിലോ  അരി ലഭിക്കില്ല ; ജോൺസൻ  വിളവിനാൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സൗജന്യമായി കൊടുക്കേണ്ട  അരി റേഷന്‍ കടകളിൽ എത്തിയില്ലെങ്കിലും  നിലവിലെ  സ്റ്റോക്കിൽ നിന്ന്  അരി കാർഡ്  ഉടമകൾക്ക് നൽകുമെന്ന് ഓൾ  കേരള  റീട്ടെയിൽ  റേഷൻ  ഡീലേഴ്സ് അസോസിയേഷൻ  സംസ്ഥാന  വൈസ്  പ്രസിഡന്റ്  ജോൺസൻ  വിളവിനാൽ  പറഞ്ഞു.

അന്ത്യോദയ (മഞ്ഞ) കാർഡിന്  മുപ്പത് കിലോ  അരിയും  അഞ്ച്  കിലോ ഗോതമ്പും  മുൻഗണന  കാർഡ് (പിങ്ക് ) ഒരു  അംഗത്തിന്  നാല്  കിലോ  അരിയും  ഒരു കിലോ  ഗോതമ്പും നീല, വെള്ള  എന്നി  കാർഡുകൾക്ക് പതിനഞ്ച്  കിലോ  അരി വെച്ച്  സൗജന്യമായും  ലഭിക്കും.  നിലവിലെ  അന്ത്യോദയ (മഞ്ഞ ) മുൻഗണന (പിങ്ക് )എന്ന്  ഈ  കാർഡുകൾക് നിലവിൽ  ലഭിച്ചു  കൊണ്ടിരിക്കുന്ന  റേഷൻ  വിഹിതം മാത്രമേ  സൗജന്യമായി  ലഭിക്കുകയുള്ളൂ  എന്നും  അധികമായി  പതിനഞ്ച്  കിലോ  കൂടി  ആ  കാർഡുകാർക്ക്  ലഭിക്കില്ലെന്നും ജോൺസൻ  വിളവിനാൽ  പറഞ്ഞു.

ഉദാഹരണത്തിന് രണ്ട് അംഗങ്ങൾ  മാത്രമുള്ള  പിങ്ക്  കാർഡിന് എട്ട് കിലോ  അരിയും  രണ്ട്  കിലോ   ഗോതമ്പും   സൗജന്യമായി  ലഭിക്കും  ഇതു  കൂടാതെ  പതിനഞ്ച്  കിലോ  അരി  കൂടി  കാർഡ്  ഉടമകൾ  കടയുടമകളോട്  ആവശ്യപ്പെടുന്നത്  ശ്രദ്ധയിൽ  പെട്ടിട്ടുണ്ടെന്നും  അങ്ങനെ  അധികമായി  ലഭിക്കില്ലെന്നും  റേഷന്‍ കട ഉടമകളുമായി  സഹകരിക്കണമെന്നും  അദ്ദേഹം അഭ്യർഥിച്ചു.

നീരീക്ഷണത്തിൽ കഴിയുന്നരോ അവരുടെ വീടുകളില്‍ കഴിയുന്നവരോ  കടയിൽ  വരേണ്ടതില്ല.  അവർ  ഫോൺ  വിളിച്ചുപറഞ്ഞാല്‍  ബന്ധപ്പെട്ട  വകുപ്പുകളുമായി  ആലോചിച്ചു  വീടുകളിൽ  റേഷന്‍   എത്തിക്കാനുള്ള  നടപടി  സ്വീകരിക്കുന്നതാണെന്ന് ജോൺസൺ വിളവിനാൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...