Tuesday, July 2, 2024 5:27 am

എലവേറ്റഡ് ഹൈവേ പദ്ധതി നീളുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 18കിലോമീറ്ററിലെ എലവേറ്റഡ് ഹൈവേ പദ്ധതി നീളുന്നു. പദ്ധതിക്കായി എന്‍.എച്ച്.എ.ഐ ആദ്യം തയാറാക്കിയ പദ്ധതിരേഖ പുതുക്കുന്നത് നീളുന്നതാണ് കാരണം. 2022ലാണ് പദ്ധതിരേഖ തയാറാക്കിയത്. 30-35 മിനിറ്റില്‍ എത്തിച്ചേരാവുന്ന ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള 18കിലോമീറ്റര്‍ ദൂരം ഇപ്പോള്‍ താണ്ടാന്‍ തിരക്കേറിയ സമയങ്ങളില്‍ രണ്ട് മണിക്കൂറിലേറെ എടുക്കും. ഇടപ്പള്ളിയിലെയും പാലാരിവട്ടത്തെയും വൈറ്റിലയിലെയും കുണ്ടന്നൂരെയുമെല്ലാം മേല്‍പ്പാലം പണിതിട്ടും രക്ഷയില്ലാത്ത ഗതാഗതകുരുക്കാണ് കാരണം. മണ്ഡലത്തിലെ പ്രധാന പാതയിലെ ഗതാഗത പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എം.പി എന്‍.എച്ച്.എ.ഐയ്ക്ക് കത്തയച്ചതോടെയാണ് 2022 നവംബറില്‍ എന്‍.എച്ച്.എ.ഐ ആദ്യ ഡി.പി.ആര്‍ തയാറാക്കലിലേക്ക് കടന്നത്.

ആകാശപാത പണിയേണ്ട സ്ഥലത്ത് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതകളില്ല. ദേശീയപാത അതോറിറ്റി മുന്‍കൈയെടുത്താല്‍ പാത സജ്ജമാകും. യാഥാര്‍ത്ഥ്യമായാല്‍ ഇടപ്പള്ളി കടന്ന് തെക്കന്‍ ജില്ലകളിലേക്ക് പോകുന്നവര്‍ക്ക് ഗതാഗത കുരുക്കില്‍ കുടുങ്ങാതെ ഈ ദൂരം താണ്ടാം.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മതനിന്ദ നടത്തിയെന്ന് ആരോപണം ; പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ

0
ലഹോർ: സാമൂഹികമാധ്യമങ്ങളിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ. അഹ്‌സൻ...

രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു

0
അമരാവതി: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ആന്ധ്രാപ്രദേശ്...

പുതിയ നിയമത്തിലും പോലീസ് റിമാൻഡ് 15 ദിവസം തന്നെ ; അമിത് ഷാ

0
ഡൽഹി: തിങ്കളാഴ്ചമുതൽ നടപ്പായ പുതിയ ക്രിമിനൽ നിയമപ്രകാരവും പോലീസ് റിമാൻഡ് കാലാവധി...

നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനം കയറിയ ഇന്ത്യന്‍ വംശജ കുഴഞ്ഞുവീണു മരിച്ചു

0
മെല്‍ബണ്‍: നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനം കയറിയ ഇന്ത്യന്‍ വംശജ വിമാനം പറന്നുയരും...