കൊച്ചി: എറണാകുളം ചമ്പക്കരയില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റ് പൊട്ടി വീണ് ജീവനക്കാരിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ആശുപത്രിയിലെ തെറാപ്പിസ്റ്റും തൊടുപുഴ സ്വദേശിയുമായ സോന, ചികിത്സയ്ക്കത്തിയ ഒഡീഷ സ്വദേശി പ്രത്യുഷ പാത്രോ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ തൈക്കൂടത്തെ സൂര്യസരസ് എന്ന ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലെ ലിഫ്റ്റ് താഴെക്ക് പതിച്ചാണ് അപകടമുണ്ടായത്. റോപ്പിന്‍റെ കപ്പിളിൽ സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് സൂചന.
സംഭവം നടന്ന ഉടൻ ഗാന്ധിനഗറിൽ നിന്നുള്ള ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാൾക്ക് നട്ടെല്ലിനും മറ്റൊരാൾക്ക് കാലിലും അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അതേസമയം, തകർന്ന ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ലൈസൻസ് ലഭിച്ചിരുന്നില്ലെന്നും സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ കേസ് എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.