ഹൃദയാഘാതത്തെ തുടർന്ന് വെള്ളക്കെട്ടിൽ വീണ് മരിച്ച വീട്ടമ്മയുടെ മൃതദേഹം കരയ്ക്ക് എത്തിച്ചു ; സംസ്കാരം പിന്നീട്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ലയിലെ ചാത്തങ്കരിയിൽ ഹൃദയാഘാതത്തെ തുടർന്ന് വള്ളക്കെട്ടിൽ വീണ് മരിച്ച വീട്ടമ്മയുടെ മൃതദേഹം വെള്ളക്കെട്ടിൽ നിന്നും മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്തോടെ കരയ്ക്ക് എത്തിച്ചു. ചാത്തങ്കരി ലവ് ഡേയിൽ റിട്ടയേഡ് ബാങ്ക് മാനേജർ പി.ടി മാധവന്റെ ഭാര്യ അച്ചാമ്മയുടെ മൃതദേഹമാണ് മണ്ണ് മാന്തി യന്ത്രത്തിന്റെ ബക്കറ്റിൽ കയറ്റി കരയ്ക്ക് എത്തിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കാവുംഭാഗം – ചാത്തങ്കരി റോഡിലെ വെള്ളക്കെട്ട് മൂലം ആശുപത്രിയിൽ എത്തിക്കാൻ കഴിയാതിരുന്ന മൃതദേഹം ജെസിബിയുടെ സഹായത്തോടെ പെരിങ്ങര പഞ്ചായത്ത് മുക്കിന് സമീപം എത്തിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. സംസ്കാരം പിന്നീട് . മക്കൾ : പ്രേംസൺ, പ്രേംസി, പ്രമോദ്. മരുമക്കൾ : ജെസ്സിൻ , സ്റ്റീഫൻ , ഡാർലി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ

0
തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി...

ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം...

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...