കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍ കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ ലിന്റോ ജോസിനെതിരെയാണ് പരാതി. തല കറങ്ങി വീണ ആറാം ക്ലാസ് വിദ്യാര്‍ഥിയോട് ചത്തില്ലേ എന്ന് ചോദിച്ചതായും പരാതിയില്‍ പറയുന്നു. അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് പ്രതിഷേധവുമായെത്തി. സംഭവത്തില്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുട്ടിക്ക് സോഡിയം കുറയുന്ന അസുഖമുണ്ടായിരുന്നു എന്നാണ് വിവരം.

ആരോപണവിധേയായ അധ്യാപിക രണ്ടുദിവസം മുമ്പാണ് സ്‌കൂളില്‍ ജോയിന്‍ ചെയ്തത്. അതുകൊണ്ട് തന്നെ കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. കുട്ടി വീണപ്പോള്‍ ശ്രദ്ധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് അധ്യാപിക സമ്മതിച്ചു. എന്നാല്‍ കുട്ടിയെ ചവിട്ടുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അധ്യാപിക പറഞ്ഞു. അതേസമയം ദൃക്‌സാക്ഷികളായ കുട്ടികൾ ആരോപണങ്ങൾ ശരിവെച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിശേഷാൽ നാഗപൂജ നടന്നു

0
കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും...

വകയാര്‍ പാലത്തിന് സമീപം അപകടഭീഷണിയായി തകര്‍ന്ന ക്രാഷ് ബാരിയറുകള്‍ : പുനസ്ഥാപിക്കാന്‍ നടപടിയില്ല

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ പാലത്തിന് സമീപം വാഹനങ്ങള്‍...

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ അനസ്തേഷ്യ മെഷീന്‍ തകരാറിലായി

0
കോഴഞ്ചേരി : കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അനസ്തേഷ്യ മെഷീന്‍ തകരാറിലായതോടെ രോഗികള്‍ പ്രതിസന്ധിയില്‍....