കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും നാഗയക്ഷി അമ്മയുടെയും അഷ്ടനാഗങ്ങളുടെയും അനുഗ്രഹത്തിനായി വിശേഷാൽ നാഗപൂജയും ആയില്യം പൂജയും നടന്നു. ആയില്യം നാളിൽ നാഗദൈവങ്ങളെ സ്മരിച്ച് കുടുംബസൗഖ്യത്തിനും മംഗല്യസൗഭാഗ്യത്തിനും സന്താനസൗഭാഗ്യത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും വേണ്ടി ഭക്തർ പ്രാർത്ഥനകളും വഴിപാടുകളും സമർപ്പിച്ചു. കുടുംബങ്ങളിൽ നിലനിൽക്കുന്ന നാഗദോഷങ്ങളും നാഗശാപങ്ങളും നീങ്ങി നാഗദൈവങ്ങളുടെ കൃപയും ഐശ്വര്യവും നിറയണമെന്ന പ്രാർത്ഥനയോടെയായിരുന്നു പൂജാകർമ്മങ്ങൾ നടന്നത്. മഞ്ഞൾനീരാട്ട്, കരിക്കഭിഷേകം, പാലഭിഷേകം, നൂറുംപാലും അഭിഷേകം തുടങ്ങിയ വിശേഷാൽ അഭിഷേകങ്ങളും നടത്തി. അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ അഷ്ടനാഗങ്ങൾക്കും പ്രത്യേക പൂജകൾ സമർപ്പിച്ചു. നിരവധി ഭക്തര്‍ പൂജയില്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































