വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നു : ജനം പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ സാരമായി ബാധിക്കുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പവര്‍ക്കട്ടിന് പുറമേ ഏഴിലധികം തവണ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുന്നതായി പ്രദേശവാസികള്‍ പറയുന്നു. കൈപ്പട്ടൂര്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ പരിധിയില്‍ വരുന്നതാണ് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്. രാത്രിയിലും പകലും തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. വൈദ്യുതി മുടങ്ങുന്നതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ ജനങ്ങള്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ ഫോണില്‍ വിളിച്ചാല്‍ ആരും മറുപടി നല്‍കാറില്ലെന്നാണ് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.

ഫോണ്‍ വിളിച്ചിട്ട് മറുപടി ലഭിക്കാതെ വന്നപ്പോള്‍ ഓഫീസില്‍ നേരിട്ടെത്തി പ്രദേശവാസികള്‍ വിവരം അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ തിരുവോണത്തിന് പെയ്ത കനത്ത മഴയില്‍ ഫീഡറുകള്‍ മാറ്റി നല്‍കിയതിനാലാണ് വൈദ്യുതി ഇടക്കിടെ മുടങ്ങുന്നത് എന്ന വിചിത്രമായ മറുപടിയാണ് പൊതുജനങ്ങള്‍ക്ക് ലഭിച്ചത്. വൈദ്യുതി ഇടക്കിടെ മുടങ്ങുവാന്‍ തുടങ്ങിയതോടെ വ്യാപാരികളും പ്രതിസന്ധിയിലാണ്. ആയിരങ്ങള്‍ മുടക്കി ഫ്രീസറില്‍ വാങ്ങിവെക്കുന്ന സാധനങ്ങള്‍ വൈദ്യുതി മുടക്കം പതിവായതോടെ കേടായി പോകുന്നതായി വ്യാപാരികള്‍ പറയുന്നു. പാലും ഭക്ഷണ സാധനങ്ങളും ഉള്‍പ്പെടെ ഇത്തരത്തില്‍ കേടായി പോകുന്നതിലൂടെ വലിയ നഷ്ടമാണ് വ്യാപാരികള്‍ക്ക് സംഭവിക്കുന്നത്. വിഷയത്തില്‍ പരിഹാരം കാണുവാന്‍ കെ.എസ്.ഇ.ബി തയ്യാറായില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങളിലേക്ക് കടക്കുവാനാണ് ജനങ്ങളുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക

0
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക....

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിശേഷാൽ നാഗപൂജ നടന്നു

0
കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...