പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി പ്രമോദ് മന്ദമരുതി

For full experience, Download our mobile application:
Get it on Google Play

റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം അലവൻസ് തുക നാടിന്റെ നന്മയ്ക്കായി വിനിയോഗിച്ചിരിക്കുകയാണ് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി. സ്വന്തം വാര്‍ഡിലെ കാടുകയറിയ റോഡുകളുടെ വശങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായതോടെയാണ് യന്ത്രസഹായത്തോടെ കാടുകള്‍ വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കിയത്. മുൻകാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റോഡരികിലെ കാടുകള്‍ വെട്ടിത്തെളിക്കുകയും ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നത്. എന്നാൽ ചില നിയമപ്രശ്നങ്ങൾ വന്നതോടെ റോഡരികിലെ കാട് വെട്ടുന്നത് പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കാത്ത സ്ഥിതിയായി.

ഇതോടെ മഴക്കാലത്ത് റോഡുകളുടെ ഇരുവശങ്ങളിലും വള്ളിപ്പടർപ്പുകളും കാടും വളരുകയും കാഴ്ച മറഞ്ഞ് അപകടങ്ങൾ പതിവാകുകയും ചെയ്തു. ഇഴജന്തുക്കളുടെ ശല്യവും തെരുവുനായ്ക്കളുടെ ഭീഷണിയും മൂലം സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ കടുത്ത ആശങ്കയിലായിരുന്നു. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണുവാന്‍ പ്രമോദ് തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. സർക്കാർ അനുവദിച്ച ഓണം അലവൻസ് തുക വിനിയോഗിച്ച് കാടുവെട്ട് യന്ത്രങ്ങൾ ഉപയോഗിച്ച് പ്രസിഡന്റ് നേരിട്ടെത്തി കാടുകൾ തെളിയിക്കാൻ ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തു. വാർഡിലെ മുഴുവൻ റോഡുവശങ്ങളിലും വളര്‍ന്നുനിന്ന കാടുകൾ പൂർണ്ണമായും നീക്കം ചെയ്തു. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കുവാനും എതിരെ വരുന്ന വാഹനങ്ങള്‍ വ്യക്തമായി കാണുവാനും സാധിക്കുന്ന തരത്തിലാണ് ശുചീകരണം പൂർത്തിയാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...