വകയാര്‍ പാലത്തിന് സമീപം അപകടഭീഷണിയായി തകര്‍ന്ന ക്രാഷ് ബാരിയറുകള്‍ : പുനസ്ഥാപിക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ പാലത്തിന് സമീപം വാഹനങ്ങള്‍ ഇടിച്ചുതകര്‍ന്ന ക്രാഷ് ബാരിയറുകള്‍ അപകടഭീഷണിയായിട്ടും പുനസ്ഥാപിക്കുവാന്‍ നടപടിയില്ല. നിരവധി വാഹനാപകടങ്ങളാണ് ഈ ഭാഗത്ത് നടന്നിട്ടുള്ളത്. അപകടത്തിന്റെ  ആഘാതം കുറയ്ക്കുവാന്‍ സ്ഥാപിച്ച ക്രാഷ് ബാരിയറുകള്‍ പലപ്പോഴായി വാഹനങ്ങള്‍ ഇടിച്ചതിനെ തുടര്‍ന്ന് വളയുകയും ഒടിയുകയും ചെയ്തിട്ടുണ്ട്. ഇനിയും ഈ ഭാഗത്ത് അപകടങ്ങള്‍ നടന്നാല്‍ ഇളകിമാറിയ ക്രാഷ് ബാരിയറിന്റെ കൂര്‍ത്ത ഭാഗങ്ങള്‍ തുളച്ചുകയറിയാവും വലിയ ദുരന്തങ്ങള്‍ നടക്കുക. പലതിന്റെയും ചുവട് ഇളകിമാറി ഒരു ഭാഗത്തേക്ക് മറിഞ്ഞുകിടക്കുന്നതും കാണാം.

രാത്രിയില്‍ ഈ വഴിയുള്ള യാത്രയാണ് ഏറ്റവും കൂടുതല്‍ അപകടക്കെണിയായി മാറുന്നത്. പൊതുവേ റോഡില്‍ വീതികുറവായ ഈ ഭാഗത്ത് വാഹനങ്ങള്‍ ഇടതുവശത്തേക്ക് തിരിക്കുമ്പോള്‍ ടയറുകള്‍ തെന്നിമാറി അപകടങ്ങള്‍ നടക്കുവാന്‍ സാധ്യത കൂടുതലാണ്. റോഡിലെ വെളിച്ചക്കുറവും അപകടങ്ങള്‍ നടക്കുന്നതിന് പ്രധാന കാരണമാണ്. ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ കൂടുതലും രാത്രിലാണ് ഇതുവഴി കടന്നുപോകുന്നത്. ഇത്തരം വാഹനങ്ങള്‍ ഇടിച്ചാണ് ഈ ഭാഗത്തെ ക്രാഷ് ബാരിയറുകള്‍ കൂടുതലും തകര്‍ന്നുപോയതും. കെ.എസ്.റ്റി.പി. യാണ് ക്രാഷ് ബാരിയര്‍ പുനസ്ഥാപിക്കേണ്ടത്. കോന്നി താലൂക്ക് വികസന സമിതി യോഗങ്ങളില്‍ ഉള്‍പ്പെടെ ഈ വിഷയം പലതവണ ആവര്‍ത്തിച്ചിട്ടും യാതൊരു നടപടിയും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിശേഷാൽ നാഗപൂജ നടന്നു

0
കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ അനസ്തേഷ്യ മെഷീന്‍ തകരാറിലായി

0
കോഴഞ്ചേരി : കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അനസ്തേഷ്യ മെഷീന്‍ തകരാറിലായതോടെ രോഗികള്‍ പ്രതിസന്ധിയില്‍....