കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ അനസ്തേഷ്യ മെഷീന്‍ തകരാറിലായി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അനസ്തേഷ്യ മെഷീന്‍ തകരാറിലായതോടെ രോഗികള്‍ പ്രതിസന്ധിയില്‍. ഇതോടെ ആശുപത്രിയിലെത്തുന്ന രോഗികളെ മറ്റുള്ള ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്ന അവസ്ഥയാണുള്ളത്‌. പ്രസവ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ മുടങ്ങിയതായി രോഗികള്‍ പറയുന്നു.  ദിവസവും നിരവധി ഓപ്പറേഷനുകള്‍ നടക്കുന്ന ആശുപത്രിയില്‍ മെഷീന്‍ തകാരാറിലായതോടെ ചികിത്സകള്‍ പലതും നിലച്ച അവസ്ഥയിലാണ്. മെഷീന്‍ തകരാറിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്നതായും രോഗികള്‍ പറയുന്നു.

മെഷീന്‍ തകരാറിലായ വിവരം ആദ്യം രോഗികളെ അറിയിച്ചിരുന്നില്ല. രോഗികളോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ട ആശുപത്രി അധികൃതര്‍ പിന്നീടാണ് മെഷീന് തകരാര്‍ സംഭവിച്ച വിവരം അറിയിക്കുന്നതെന്നും ആക്ഷേപമുണ്ട്. ദിവസവും നൂറുകണക്കിന് രോഗികള്‍ ആശുപത്രിയിലെത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന ആശുപത്രിയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ വിഭാഗങ്ങളില്‍ ചികിത്സ തേടി രോഗികള്‍ ഈ ആശുപത്രിയിലെത്തുന്നുണ്ട്. മെഷീന്‍ തകരാറിനെ തുടര്‍ന്ന് രോഗികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഉള്‍പ്പെടെ പറഞ്ഞയച്ചതോടെ വലിയ സാമ്പത്തിക ചെലവ് വരുന്നതായും രോഗികള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിശേഷാൽ നാഗപൂജ നടന്നു

0
കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...

വകയാര്‍ പാലത്തിന് സമീപം അപകടഭീഷണിയായി തകര്‍ന്ന ക്രാഷ് ബാരിയറുകള്‍ : പുനസ്ഥാപിക്കാന്‍ നടപടിയില്ല

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ പാലത്തിന് സമീപം വാഹനങ്ങള്‍...