വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ പതിനൊന്നുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ പതിനൊന്നുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു. ബാലുശ്ശേരി പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാസിന്‍ ആണ് കാരിപ്പാറ മലയിലെ വെള്ളച്ചാട്ടത്തില്‍ വീണത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തില്‍ നിന്ന് 50 അടിയോളം താഴ്ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിന്‍ വെള്ളത്തിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലകളില്‍ തട്ടി നിന്നതിനാല്‍ രക്ഷപzടുകയായിരുന്നു. മാസിന്‍റെ കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇവിടെയെത്തുകയും മാസിനെ രക്ഷപെടുത്തുകയുമായിരുന്നു. മദ്രസയിലേക്കെന്ന് പറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. അവധി ദിവസമായതിനാല്‍ ഇവര്‍ കാരിപ്പാറ മലയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ പോവുകയായിരുന്നു. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നതിനിടെ മാസിന്‍ കാല്‍ വഴുതി വീണതാണെന്നാണ് നിഗമനം. ആള്‍ത്താമസം കുറഞ്ഞ പ്രദേശമാണ് ഇവിടെ. കുട്ടി അത്ഭുതകരമായാണ് രക്ഷപെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച. വേദിക്ക് സമീപത്ത് നിന്നും...

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് ; ബസുകൾ നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്ക്

0
പാലക്കാട്: യാത്രാനിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ...

മലപ്പുറത്തെ മോർഫിം​ഗ് കേസിലെ പ്രതി പിടിയിൽ

0
തിരുവനന്തപുരം: മലപ്പുറത്തെ മോർഫിം​ഗ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി...