Monday, April 14, 2025 4:29 am

140 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കാനാവില്ല ; പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍ ; എങ്കില്‍ അത് കാണട്ടെയെന്ന് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : കോഴിയിറച്ചി കിലോഗ്രാമിന് 140 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നഷ്ടക്കച്ചവടത്തിലേക്ക് നയിക്കുന്നതായി വയനാട്ടിലെ വ്യാപാരികള്‍. നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് ഓള്‍ കേരള ചിക്കന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി വ്യക്തമാക്കി. അധികൃതര്‍ നിശ്ചയിച്ച വിലക്ക് വില്‍ക്കുന്നതില്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല. എന്നാല്‍ ഈ വിലയ്ക്ക് വില്‍ക്കാന്‍ മൊത്ത വ്യാപാരികളില്‍ നിന്ന് കോഴി ലഭ്യമല്ല.

ചെറുകിട കടകളില്‍ ജീവനുള്ള കോഴിയെ ഇറക്കുമ്പോള്‍ കിലോക്ക് ഇന്നലത്തെ വില പ്രകാരം 102 രൂപ വരും. അവശിഷ്ടങ്ങളെല്ലാം കളഞ്ഞ് ഇറച്ചിയാക്കുമ്പോള്‍ കിലോ ഇറച്ചിക്ക് ഏറ്റവും കുറഞ്ഞത് 153 രൂപയെങ്കിലുമാകും. ഇതാണ് നഷ്ടം സഹിച്ച് 140 രൂപക്ക് വില്‍ക്കണമെന്ന് സര്‍ക്കാര്‍ പറയുന്നത്. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകളും തൊഴിലാളികളുടെ ശമ്പളവുമെല്ലാം കൂട്ടിയാല്‍ കിലോക്ക് 170 രൂപയില്‍ കുറച്ച് വില്‍ക്കാന്‍ കഴിയില്ല. ജില്ലയിലേക്ക് അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കോഴി കൊണ്ട് വരുന്നത്. ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ദിനംപ്രതി വില ഉയരുകയാണ്. ഇതിനെ ആശ്രയിച്ചാണ് കേരളത്തിലെ ഫാമുകള്‍ വില നിശ്ചയിക്കുന്നത്.

ലോക്ഡൗണ്‍ കാലത്തെ ചരക്കുഗതാഗത പ്രശ്‌നങ്ങളും അനിയന്ത്രിതമായ വിലക്കയറ്റവും കോഴിവ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോഴിവ്യാപാരി പ്രതിനിധികള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ചുണ്ടിക്കാട്ടിയെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെയാണ് 140 രൂപ നിശ്ചയിച്ചത്. ജില്ലയിലെ 1000-ല്‍പരം കോഴിഫാമുകളില്‍നിന്നുള്ള കോഴികളും വിറ്റഴിയുന്നത് ചെറുകിട വ്യാപാരമേഖലയില്‍ക്കൂടിയാണ്. അധികൃതരുടെ പ്രായോഗിക ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.

എന്നാല്‍ നഷ്ടം സഹിച്ച് വ്യാപാരികള്‍ കോഴിക്കച്ചവടം നടത്തേണ്ടെന്നും കോഴിയിറച്ചി ഉണ്ടെങ്കിലെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയു എന്നൊരവസ്ഥ ഇല്ലെന്നും ജനങ്ങള്‍ പ്രതികരിച്ചു. 102 രൂപയ്ക്കു ലഭിക്കുന്ന കോഴി 140 രൂപക്ക് വില്‍ക്കുന്നതിനുള്ള ബുദ്ധിമുട്ട് കൂടി അസോസിയേഷന്‍ വ്യക്തമാക്കണം. ജീവനുള്ള കോഴിയെ തൂക്കി അതിന്റെ വിലയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. വെയിസ്റ്റിന്റെ വിലയും വാങ്ങുന്നവര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് കോഴിക്കച്ചവടക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ഒന്നടങ്കം കോഴിയെ വാങ്ങാതിരുന്നാല്‍ ചെറുകിട വ്യാപാരിയും മൊത്തക്കച്ചവടക്കാരനും ഉണ്ടാകില്ലെന്നതും അസോസിയേഷന്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. കൊറോണയുടെയും ബ്രേക്ക് ഡൌണിന്റെയും വിഷയത്തില്‍ ജനങ്ങള്‍ നട്ടംതിരിയുമ്പോള്‍ കോഴിക്കച്ചവടത്തിലൂടെ കൊള്ളലാഭം കൊയ്യുവാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും സംഘടനയുടെ ലേബല്‍ കാണിച്ച് ജനങ്ങളെയും അധികാരികളെയും ഭീഷണിപ്പെടുത്തേണ്ടെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ

0
പാലക്കാട്: തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംഭവത്തിൽ...

പാലക്കാട് പട്ടാമ്പിയിൽ ബെവ്കോ ഔട്ട്‍ലറ്റിൽ ബാലികയെ ക്യൂവിൽ നിർത്തി

0
പാലക്കാട്: പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔ‍‍ട്ട്ലെറ്റിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ വരിനിർത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ...

പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ച് പാൽ കച്ചവടക്കാരൻ മരിച്ചു

0
തിരുവനന്തപുരം: ബാലരാമപുരത്ത് മീനുമായി പോയ പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ച്...

പാലിയേക്കര ടോൾപ്ലാസയിൽ കാർ നിർത്തിയിട്ട് സംഘർഷമുണ്ടാക്കിയ യാത്രികരുടെ പേരിൽ കേസെടുത്തു

0
തൃശ്ശൂർ: ദേശീയപാതയിൽ പാലിയേക്കര ടോൾപ്ലാസയിൽ കാർ നിർത്തിയിട്ട് സംഘർഷമുണ്ടാക്കിയ യാത്രികരുടെ പേരിൽ...