കൊവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കി

For full experience, Download our mobile application:
Get it on Google Play

റിയാദ്: കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‍വാന്റെ (41) മൃതദേഹം ഖബറടക്കി. ബുധനാഴ്ച ഉച്ചേയാടെ റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തുള്ള മഖ്ബറയിലായിരുന്നു ഖബറടക്കം. ഇന്ത്യൻ എംബസി നൽകിയ പ്രത്യേക അനുമതി പത്രത്തിന്റെ സഹായത്തോടെ മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയത്.

റിയാദ് നഗരത്തിലടക്കം 24 മണിക്കൂർ കർഫ്യൂ നിലവിലുള്ളതിനാൽ കൂടുതലാളുകൾക്ക് ഖബറടക്കത്തിന് എത്താൻ അനുമതിയുണ്ടായിരുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ ഖബറടക്ക കർമങ്ങൾക്ക് എത്തുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് നേരത്തെ തന്നെ ഗവൺമെന്റ് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഈ മാസം രണ്ടിന് രാത്രി 9.30ഓടെയാണ് സഫ്‍വാൻ മരിച്ചത്.

സഫ്‍വാൻ റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. മാർച്ച് എട്ടിന് സന്ദർശക വിസയിൽ റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു. സിദ്ദീഖ് തുവ്വൂരിനോടൊപ്പം മറ്റ് സാമൂഹിക പ്രവർത്തകരായ സി.പി. മുസ്തഫ, സിദ്ദീഖ് കല്ലുപറമ്പൻ, മുനീർ മക്കാനിയത്ത് എന്നിവരാണ് തുടക്കം മുതൽ തന്നെ സഹായപ്രവർത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...