നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് തിരുവനന്തപുരം നഗരസഭയുടെ വക സര്‍ട്ടിഫിക്കറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുമായി തിരുവനന്തപുരം നഗരസഭ. നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ വീടുകളില്‍ ഒട്ടിച്ച സ്റ്റിക്കറുകളും മാറ്റി. രോഗം സ്ഥിരീകരിച്ച് നാലുപേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

നിരീക്ഷണ കാലാവധി ലംഘിച്ച് പലരും പുറത്തിറങ്ങിയതോടെയാണ് സ്റ്റിക്കര്‍ ഒട്ടിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വീട്ടിലേക്ക് ആരും വരാതിരിക്കാനും വീട്ടിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അയല്‍വാസികള്‍ അറിയുന്നതിനുമായിരുന്നു നടപടി. 1620 പേരാണ് ഇതുവരെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ജില്ലാ കളക്ടറും വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തും ചേര്‍ന്ന് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരുടെ വീട്ടിലെ സ്റ്റിക്കര്‍ മാറ്റി.

ഒപ്പം നിരീക്ഷണകാലത്ത് മിടുക്കരായി വീട്ടിലിരുന്നവരെ അഭിനന്ദിക്കാന്‍ നഗരസഭയുടെ സര്‍ട്ടിഫിക്കറ്റും. മേയര്‍ കെ ശ്രീകുമാര്‍ ആദ്യ സര്‍ട്ടിഫിക്കറ്റ് കൈമാറി. നിരീക്ഷണത്തിലിരുന്നവര്‍ക്കും നഗരസഭക്കും ഒരുപോലെ സഹായകമാകുന്നതിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് മേയര്‍ പറഞ്ഞു. ജില്ലയിൽ 6245 പേർ വീടുകളിലും 92 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....