ട്രംപിനെ പിന്തുണച്ച് എലോണ്‍ മസ്‌ക്: വോട്ടര്‍മാര്‍ക്ക് വാഗ്ദാനം 1 മില്യണ്‍ ഡോളര്‍

For full experience, Download our mobile application:
Get it on Google Play

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏകദേശം രണ്ടാഴ്ച ശേഷിക്കെ, ഭരണാഘടനാവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഓണ്‍ലൈന്‍ നിവേദനത്തില്‍ ഒപ്പിടുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും ഒരു മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് എലോണ്‍ മസ്‌ക്. അഭിപ്രായസ്വാതന്ത്ര്യത്തെയും ആയുധം കൈവശം വെക്കുവാനുള്ള അവകാശത്തെയും പിന്തുണക്കുന്നുവെന്ന നിവേദനത്തില്‍ ഒപ്പിടുന്നവര്‍ക്കാണ് തുക ലഭിക്കുക. അമേരിക്ക പിഎസിയുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള നിവേദനം, യുഎസ് ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണച്ച് സ്വിംഗ് സ്റ്റേറ്റ് വോട്ടര്‍മാരില്‍ നിന്ന് 1 ദശലക്ഷം ഒപ്പുകള്‍ ശേഖരിക്കാന്‍ ലക്ഷ്യമിടുന്നത്. ‘ഒന്നാമത്തെയും രണ്ടാമത്തെയും ഭേദഗതികള്‍ അഭിപ്രായ സ്വാതന്ത്ര്യവും ആയുധങ്ങള്‍ കൈവശം വെക്കുവാനുള്ള അവകാശവും ഉറപ്പുനല്‍കുന്നു. ചുവടെ ഒപ്പിടുന്നതിലൂടെ, ഒന്നും രണ്ടും ഭേദഗതികള്‍ക്ക് ഞാന്‍ പിന്തുണ വാഗ്ദാനം ചെയ്യുന്നു,’ ഹര്‍ജിയില്‍ പറയുന്നു. ശനിയാഴ്ച പെന്‍സില്‍വാനിയയിലെ ഒരു പ്രചരണത്തില്‍ പങ്കെടുത്തയാള്‍ക്ക് മസ്‌ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ സംഘടനയായ അമേരിക്ക പിഎസി നവംബര്‍ 5ന് തെരഞ്ഞെടുപ്പ് ദിനം വരെ പ്രതിദിനം 1 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് എലോണ്‍ മസ്‌ക് വ്യക്തമാക്കി. ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിന് പിന്തുണയുമായാണ് മസ്‌ക് അമേരിക്ക പിഎസി ആരംഭിച്ചത്. ഫെഡറല്‍ വെളിപ്പെടുത്തലുകള്‍ പ്രകാരം, മസ്‌ക് അമേരിക്ക പിഎസിക്ക് കുറഞ്ഞത് 75 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...