ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളത് ; നിലപാട് ആവർത്തിച്ച് ഇലോൺ മസ്ക്

For full experience, Download our mobile application:
Get it on Google Play

ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ള ആപ്പാണെന്ന തന്റെ പഴയ വാദം വീണ്ടും ആവർത്തിച്ച് ടെക് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഒക്ടോബർ ഒന്നിന് വെഞ്ച്വർ കാപ്പിറ്റലിസ്റ്റായ ഗീഗർ കാപിറ്റൽ എക്സിൽ പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് മസ്ക് വീണ്ടും ഇതേ പരാമർശം നടത്തിയത്. ‘ഇൻസ്റ്റഗ്രാം ഔദ്യോഗികമായി ഡിലീറ്റ് ചെയ്തു. അടിസ്ഥാനപരമായി സ്ത്രീകൾക്കായുള്ള ആപ്പാണ്. യാതൊരു പ്രയോജനവുമില്ല’ എന്നായിരുന്നു ഗീഗർ കാപിറ്റലിന്റെ പോസ്റ്റ്. ഇതിന് മറുപടിയായി ‘Instagram is for girls’ എന്നായിരുന്നു മസ്കിന്റെ പ്രതികരണം. മസ്കിന്റെ കമന്റ് എക്സിൽ വ്യാപകമായി പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്തു.

ഇത് ആദ്യമായല്ല മസ്ക് ഇൻസ്റ്റഗ്രാമിനെതിരെ സമാന പരാമർശം നടത്തുന്നത്. 2026 മേയിലും സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ‘Instagram is for girls’ എന്ന് മസ്ക് പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ അയക്കുന്ന മുതിർന്ന പുരുഷന്മാരെ പരിഹസിച്ചുകൊണ്ടുള്ള മറ്റൊരു പ്രതികരണവും അന്ന് മസ്ക് നടത്തിയിരുന്നു. എക്സിന്റെ ഉടമയായ മസ്ക് മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പലപ്പോഴും വിമർശിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലെ ഉള്ളടക്കങ്ങൾ ഗൗരവതരമല്ലെന്നും ഗൗരവമുള്ള ഓൺലൈൻ ചർച്ചകൾക്ക് എക്സ് കൂടുതൽ അനുയോജ്യമാണെന്നുമാണ് മസ്ക് വിവിധ അവസരങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്.

എന്നാൽ ഇൻസ്റ്റഗ്രാം സ്ത്രീകൾക്കായി മാത്രം ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് എന്ന വാദത്തിന് ആഗോള ഉപയോക്തൃ കണക്കുകൾ നേരിട്ട് പിന്തുണ നൽകുന്നില്ല. 2025 ഒക്ടോബറിലെ ആഗോള കണക്കുകൾ പ്രകാരം ഇൻസ്റ്റഗ്രാമിന്റെ ഉപയോക്താക്കളിൽ 50.6 ശതമാനം പുരുഷന്മാരും 49.4 ശതമാനം സ്ത്രീകളുമാണ്. അതായത് ആഗോളതലത്തിൽ പുരുഷ-സ്ത്രീ ഉപയോക്താക്കളുടെ അനുപാതം ഏതാണ്ട് തുല്യമാണ്. രാജ്യങ്ങൾക്കനുസരിച്ച് ഈ കണക്കിൽ വ്യത്യാസമുണ്ട്. യുഎസിൽ ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ സ്ത്രീകൾക്ക് നേരിയ മേൽക്കൈയുണ്ടെന്നാണ് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഇന്ത്യയിൽ പുരുഷ ഉപയോക്താക്കളുടെ വിഹിതമാണ് കൂടുതലെന്ന് DataReportal-ന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ഥിരം കുറ്റവാളിയായ വൈത്തിരി സ്വദേശിയെ കാപ്പ ചുമത്തി വയനാട്ടിൽ നിന്ന് പുറത്താക്കി

0
കല്‍പ്പറ്റ: ജില്ലയിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്. വൈത്തിരി...

വളാഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രസംഗത്തിനിടെ കെപിസിസി അംഗം ഇഫ്തിഖാറുദ്ദീൻ നടത്തിയ പരാവാദം...

0
മലപ്പുറം: വളാഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രസംഗത്തിനിടെ കെപിസിസി...

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്ത് പ്രത്യേക...

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി...

കായികമന്ത്രി ഒ.ജെ ജനീഷിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്

0
തൃശൂർ: കായികമന്ത്രി ഒ.ജെ ജനീഷിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ്...