വേണ്ടി വന്നാല്‍ ഒരു ഫോണ്‍ ഇറക്കുമെന്ന് ഇലോണ്‍ മസ്ക്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നാല്‍ താന്‍ പുതിയ ഫോണ്‍ ഇറക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് ട്വിറ്ററിന്റെ ഉടമ ഇലോണ്‍ മസ്‌ക്. പോഡ്കാസ്റ്റര്‍ ലിസ് വീലര്‍ ആണ് ആപ്പിളും ഗൂഗിളും താമസിക്കാതെ ട്വിറ്റര്‍ ആപ്പിനെ തങ്ങളുടെ ആപ് സ്റ്റോറുകളില്‍നിന്നു പുറത്താക്കിയേക്കാം എന്ന് പറഞ്ഞത്. അത്തരം സാഹചര്യത്തില്‍ മസ്‌ക് സ്വന്തമായി ഒരു ഫോണ്‍ ഇറക്കണമെന്നു ലിസ് പറഞ്ഞു. പക്ഷപാതത്തോടെ പെരുമാറുന്ന സദാ ഉപയോക്താവിനെ നിരീക്ഷിക്കുന്ന ഐഫോണും ആന്‍ഡ്രോയിഡും പകുതി അമേരിക്കക്കാരും സന്തോഷത്തോടെ ഉപേക്ഷിക്കുമെന്നും ലിസ് വ്യക്തമാക്കി. ചൊവ്വയിലേക്കു പോകാന്‍ റോക്കറ്റ് നിര്‍മിക്കുന്ന ഈ മനുഷ്യന്, കൊച്ചു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടാക്കുക എന്നത് എളുപ്പമായിരിക്കും എന്നാണ് ലിസ് കുറിച്ചത്.

അങ്ങനൊരു സാഹചര്യത്തിലേക്ക് എത്തിയേക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും അങ്ങനെ വന്നാല്‍ ഉറപ്പായും ഒരു ഫോണ്‍ ഉണ്ടാക്കുമെന്നും മസ്‌ക് മറുപടി നല്‍കി. ലിസിന്റെ ട്വീറ്റിനെ തുടര്‍ന്ന് മസ്‌കിന് ഫോണ്‍ ഉണ്ടാക്കാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത് മൂലം മസ്‌കിനും ലിസിനും കൈയ്യടിയും കളിയാക്കലും നേരിടുന്നുണ്ട്. വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്നതാണ് മസ്‌ക് ഒരു ഫോണ്‍ ഇറക്കുമെന്ന്. ചിലര്‍ അതിന് ടെസ്‌ല ഫോണ്‍ എന്ന് നാമകരണം പോലും ചെയ്തു. ഇത്രയധികം കാശുള്ള മസ്‌കിന് ഒരു ഫോണ്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നു തന്നെയാണ് പൊതുവെയുള്ള വിശ്വാസം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...