സ്കൂൾ വിദ്യാർത്ഥിനിയുമായി ഒളിച്ചോടി വിവാഹിതനായി ; പിന്നാലെ പുരോഹിതനെ പുറത്താക്കി സഭ

For full experience, Download our mobile application:
Get it on Google Play

അലബാമ : സ്കൂൾ വിദ്യാർത്ഥിനിയുമായി ഒളിച്ചോടി വിവാഹിതനായ കത്തോലിക്കാ പുരോഹിതനെ സഭ പുറത്താക്കി. അലബാമയിലെ മൊബൈലിലാണ് സംഭവം നടന്നത്. അലക്സ് ക്രോ എന്ന 30കാരനായ പുരോഹിതനാണ് ഏതാനും മാസങ്ങൾക്ക് മുന്‍പ് 18കാരിയുമായി ഒളിച്ചോടി വിവാഹിതനായത്. ആറ് മാസത്തോളമായി ഇയാളുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് സഭാ നേതൃത്വം അലക്സ് ക്രോയുടെ വൈദിക പട്ടം തിരിച്ചെടുത്തത്. സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും 30കാരനെ നീക്കിക്കൊണ്ടാണ് ഫ്രാന്‍സിസ് മാർപാപ്പയുടെ തീരുമാനം എടുത്തത്. വൈദികപട്ടം ഉപേക്ഷിക്കാനായി അലക്സ് തന്നെ മുന്നോട്ട് വരികയായിരുന്നുവെന്നാണ് സഭ വിശദമാക്കുന്നത്.

വൈദികന്‍ ഗസ്റ്റ് ലക്ചറായിരുന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയേയാണ് ഇയാൾ വിവാഹം ചെയ്തത്. 2023 ജൂലൈയിലായിരുന്നു ഇത്. വാലന്റൈന്‍ ദിനത്തിൽ വൈദികനെഴുതിയ കത്ത് പുറത്തായതിന് പിന്നാലെയാണ് ഇവർ തമ്മിലുള്ള ബന്ധം പുറത്തായത്. 2021ലാണ് അലക്സ് വൈദിക പട്ടം സ്വീകരിച്ചത്. തിയോളജി വിദഗ്ധനായ പുരോഹിതന്‍ ബാധ ഒഴിപ്പിക്കൽ നടപടികളിൽ വിദഗ്ധനായിരുന്നു. അതിരൂപതയുടെ റിപ്പോർട്ട് അനുസരിച്ചാണ് വൈദികനെ പൌരോഹിത്യത്തിൽ നിന്ന് പുറത്താക്കിയത്. തുടർച്ചയായി ആറ് മാസത്തോളം സഭ നിർദ്ദേശിച്ച ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിന്നതിനേ തുടർന്നാണ് നടപടി. വൈദികനെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് അടക്കമുള്ളവ സഭാ നേതൃത്വം തന്നെ നവമാധ്യമങ്ങളിൽ ഇതിനോടകം പ്രസിദ്ധീകരിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...

മാസപ്പടി കേസ് : കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്ന് മാത്യു കുഴൽനാടൻ

0
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ...

ജാമ്യത്തിൽ ഇറങ്ങി 11 വർഷമായി മുങ്ങി നടന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ

0
കൊല്ലം: ജാമ്യത്തിൽ ഇറങ്ങി 11 വർഷമായി മുങ്ങി നടന്ന കൊലക്കേസ്...

മാസപ്പടി കേസ് : സിഎംആർഎല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാട് : മുഹമ്മദ് റിയാസ്

0
കോഴിക്കോട്: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ....