തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണ് ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം നടന്നതെന്ന് റിപ്പോര്‍ട്ട്. ധാരണാപത്രം ഒപ്പിടുന്നത് വരെ അതായത് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ട വരെയുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമെന്നാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ദിനേശ് ഭാസ്ക്കര്‍ക്ക് ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്ന് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആണ് അദ്ദേഹം. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കാമെന്നും ദിനേശ് അറിയിച്ചു. ഇദ്ദേഹത്തെ കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉള്‍നാടന്‍ ജലഗാതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍, മുഖമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരോട് അമേരിക്കന്‍ കമ്പനിയുമായുള്ള ചര്‍ച്ചകളെ കുറിച്ച് കെഎസ്‌ഐെന്‍സി വിവിധ ഘട്ടങ്ങളില്‍ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടേ അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം പൊളിയുകയാണ്.