സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു : ഇഎംസിസി കരാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണ് ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം നടന്നതെന്ന് റിപ്പോര്‍ട്ട്. ധാരണാപത്രം ഒപ്പിടുന്നത് വരെ അതായത് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ട വരെയുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമെന്നാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ദിനേശ് ഭാസ്ക്കര്‍ക്ക് ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്ന് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആണ് അദ്ദേഹം. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കാമെന്നും ദിനേശ് അറിയിച്ചു. ഇദ്ദേഹത്തെ കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉള്‍നാടന്‍ ജലഗാതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍, മുഖമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരോട് അമേരിക്കന്‍ കമ്പനിയുമായുള്ള ചര്‍ച്ചകളെ കുറിച്ച്‌ കെഎസ്‌ഐെന്‍സി വിവിധ ഘട്ടങ്ങളില്‍ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടേ അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം പൊളിയുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...