കോഴിക്കോട് : മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും കോലം കടലില്‍ താഴ്ത്തി പ്രതിഷേധിച്ചു. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പിനി ഇ.എം.സി.സിയുമായി വ്യവസായ വികസന കോര്‍പ്പറേഷന്‍ ഒപ്പിട്ട 5000 കോടിയുടെ ധാരണാ പത്രം മത്സ്യനയത്തിന് വിരുദ്ധമാണെന്നും തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം ആഴക്കടലില്‍ താഴ്ത്തി പ്രതിഷേധിച്ചു.
കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും ആഴക്കടലിലേക്ക് നടന്ന പ്രതിഷേധം ഡി.സി.സി ജനറല്‍ സെക്രട്ടറി വി.പി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഇ.കെ. ശീതല്‍ രാജ്, തന്‍ഹീര്‍ കൊല്ലം, യു.കെ. രാജന്‍, രജീഷ് വെങ്ങളത്തുകണ്ടി, റാഷിദ് മുത്താമ്പി, ഉണ്ണികൃഷ്ണന്‍ മരളൂര്‍, എം.വി. ബാബുരാജ്, നിതിന്‍ തിരുവങ്ങൂര്‍, പി. അമല്‍ കൃഷ്ണ, ഡെറിക് സലീം എന്നിവര്‍ സംസാരിച്ചു. കെ.വി. സിനീഷ്, നിതിന്‍ നടേരി, അഖില്‍ മരളൂര്‍, നീരജ് ലാല്‍, ഷാനിഫ് വരകുന്ന്, സജിത് കാവും വട്ടം എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.