ഇ.എം.സി.സി കരാര്‍ ; മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും കോലം ആഴക്കടലില്‍ താഴ്ത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും കോലം കടലില്‍ താഴ്ത്തി പ്രതിഷേധിച്ചു. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പിനി ഇ.എം.സി.സിയുമായി വ്യവസായ വികസന കോര്‍പ്പറേഷന്‍ ഒപ്പിട്ട 5000 കോടിയുടെ ധാരണാ പത്രം മത്സ്യനയത്തിന് വിരുദ്ധമാണെന്നും തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും ആരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം ആഴക്കടലില്‍ താഴ്ത്തി പ്രതിഷേധിച്ചു.

കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും ആഴക്കടലിലേക്ക് നടന്ന പ്രതിഷേധം ഡി.സി.സി ജനറല്‍ സെക്രട്ടറി വി.പി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഇ.കെ. ശീതല്‍ രാജ്, തന്‍ഹീര്‍ കൊല്ലം, യു.കെ. രാജന്‍, രജീഷ് വെങ്ങളത്തുകണ്ടി, റാഷിദ് മുത്താമ്പി, ഉണ്ണികൃഷ്ണന്‍ മരളൂര്‍, എം.വി. ബാബുരാജ്, നിതിന്‍ തിരുവങ്ങൂര്‍, പി. അമല്‍ കൃഷ്ണ, ഡെറിക് സലീം എന്നിവര്‍ സംസാരിച്ചു. കെ.വി. സിനീഷ്, നിതിന്‍ നടേരി, അഖില്‍ മരളൂര്‍, നീരജ് ലാല്‍, ഷാനിഫ് വരകുന്ന്, സജിത് കാവും വട്ടം എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...