Saturday, June 22, 2024 3:55 am

5000 കോടിയുടെ ആഴക്കടല്‍ കരാറിന് വന്ന ഇ.എം.സി.സി ഉടമയുടെ ആസ്തി 10,000 രൂപ മാത്രം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5000 കോടിയുടെ ധാരണപത്രമുണ്ടാക്കിയ കമ്പനി ഉടമയ്ക്ക് 10,000 രൂപ മാത്രമേ ആസ്തിയായി ഉള്ളൂവെന്ന് സത്യവാങ്മൂലം. ഇ.എം.സി.സി ഉടമ ഷിജു എം.വര്‍ഗീസാണ് തനിക്ക് 10,000 രൂപ മാത്രം ആസ്തിയുള്ളതായി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളത്. കുണ്ടറയില്‍ മത്സരിക്കുന്ന ഷിജു തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. കൈയിലുള്ള 10,000 രൂപ ഒഴികെ ഇന്ത്യയില്‍ മറ്റു സ്വത്തുവകകളൊന്നും ഇല്ലെന്നാണ് ഷിജു കാണിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ സ്വന്തം പേരിൽ വിദേശത്തും സ്വദേശത്തുമുള്ള സ്വത്തുവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ചട്ടം. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5000 കോടി രൂപയുടെ കരാറുമായി എത്തിയ ആളുടെ ആസ്തി വിവരം സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

എന്നാല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞതില്‍ ഒരു കളവുമില്ല. തനിക്ക് 10,000 രൂപയുടെ ആസ്തിയേ ഉള്ളൂവെന്നും ഷിജു എം വര്‍ഗീസ് പറഞ്ഞു. തനിക്ക് വിദേശത്ത് സ്വത്തില്ല. ഇ.എം.സി.സിയില്‍ 13 ഓളം കമ്പനികളുണ്ട്. ഇതില്‍ ചില കമ്പനികള്‍ തനിക്ക് 100 ശതമാനം ഷെയറുണ്ട്. ചിലത് പാര്‍ട്ണര്‍ഷിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കമ്പനിയില്‍ നിന്ന് എത്ര വരുമാനമുണ്ടെന്ന ചോദ്യത്തിന് അത്ര ആഴത്തിലുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്തേണ്ടതില്ല. ഇന്ത്യയിലെ കാര്യം മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നുമാണ് ഷിജു വര്‍ഗീസ് പ്രതികരിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലത്തിലൂടെ ട്രെയിനോടിച്ച് ഇന്ത്യന്‍ റെയില്‍വേ

0
ജമ്മു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ...

ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി

0
കണ്ണൂർ: ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി. ആറളം സ്വദേശികളായ...

ആത്മഹത്യാ ശ്രമം ; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
കോഴിക്കോട് : കൈവേലിയിൽ ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു....

വിദേശത്തെ ജോലി ഓഫർ ഈ രാജ്യങ്ങളിലേക്കാണോ? അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ...

0
തിരുവനന്തപുരം: മ്യാൻമർ-തായ്‌ലൻഡ് അതിർത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍ നിന്നുളള യുവതീ യുവാക്കളെ ലക്ഷ്യം...