ദിനം തോറും ഒരോ കള്ളം പറയുന്നു… മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പൊട്ടിത്തറിച്ച് ഇ.എം.സി.സി പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇഎംസിസി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ധാരണപത്രം റദ്ദാക്കിയതിന് പിന്നാലെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പൊട്ടിത്തറിച്ച് ഇ.എം.സി.സി പ്രസിഡന്റ് ഷിജു എം.വര്‍ഗീസ്. മന്ത്രി തുടര്‍ച്ചയായി കളളംപറയുന്നുവെന്ന് ഇ.എം.സി.സി അധ്യക്ഷന്‍ തുറന്നടിച്ചു. ഇനിയെങ്ങനെയാണ് തുറന്നുപറയാതിരിക്കുക..?  ഓരോ ദിവസവും ഓരോ കള്ളമാണ് പറയുന്നത്. രേഖാമൂലം ഉള്ള കാര്യം പോലും നിഷേധിക്കുകയാണ്. അധികാരികളെ വിശ്വസിച്ചാണ് കമ്പനി മുതല്‍മുടക്കാന്‍ തുനിഞ്ഞത്. ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ, നടക്കില്ലെങ്കില്‍ മുന്നേ പറയാമായിരുന്നില്ലേ..? എത്രമാത്രം മുതല്‍മുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങള്‍ നീക്കിയത്..? അദ്ദേഹം രോഷത്തോടെ ചോദിച്ചു.

നയമില്ലെങ്കില്‍ എന്തിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയത്. ആഴക്കടലിലുളള മല്‍സ്യം മുഴുവന്‍ പെറുക്കി കൊണ്ടുപോകുന്ന കുത്തകയല്ല ഇ.എം.സി.സി അദ്ദേഹം വിശദീകരിച്ചു. കേരളത്തില്‍ ഈ പദ്ധതി എത്തിക്കാന്‍ രണ്ടുവര്‍ഷം പ്രയത്‌നിച്ചു. ഒരു മാസം കഷ്ടപ്പെട്ടാല്‍ ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാമായിരുന്നു. ഷിജു വര്‍ഗീസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് ധാരണപത്രം റദ്ദാക്കിയത്. ധാരണാപത്രത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. 400 ട്രോളറുകള്‍ നിര്‍മിക്കാനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായിരുന്നു ധാരണാപത്രം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...