വി മുരളീധരനെ ന്യൂയോര്‍ക്കില്‍ വെച്ച് കണ്ടിരുന്നു ; വ്യാജകമ്പനി എന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം രാഷ്ട്രീയ മുതലെടുപ്പിന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വ്യാജ കമ്പനിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം തള്ളി ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രസ്താവനയാണ് മന്ത്രിയുടെത്. എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് കോണ്‍സുലേറ്റിനോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.  മന്ത്രി വി മുരളീധരനെ ന്യൂയോര്‍ക്കില്‍ വെച്ച് കണ്ടെന്നും പദ്ധതിയെക്കുറിച്ച്  സംസാരിച്ചെന്നും ഷിജു വര്‍ഗീസ്‌ പറഞ്ഞു. കമ്പനിയെ അപമാനിക്കുന്നതിനെക്കുറിച്ച് കോണ്‍സുലേറ്റിനെ അറിയിക്കുന്നതാണ്. എല്ലാ കാര്യങ്ങളെയും അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഷിജു വര്‍ഗീസ്‌ പറഞ്ഞു.

ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ കണ്ടതിന് ശേഷമാണ് കേന്ദ്രമന്ത്രിയെ കണ്ടത്. പദ്ധതിയെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതൊരു ഗ്രൂപ്പ് ഓഫ് കമ്പനീസാണ്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വ്യാജപ്രചാരണങ്ങള്‍ ശരിയല്ല. കമ്പനിയെ താറടിക്കുന്ന പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്നും ഷിജു വര്‍ഗീസ്. അതേസമയം ഇഎംസിസി വ്യാജസ്ഥാപനമെന്ന് അറിഞ്ഞുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കമ്പനിയുടെ വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാനം അയച്ച കത്തിന് കേന്ദ്രം മറുപടി നല്‍കിയിരുന്നുവെന്നും അത് പരിഗണിക്കാതെയാണ് സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടു പോയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...