ബാങ്ക് ലോക്കറില്‍ അഞ്ഞൂറുകോടിയുടെ മരതക ശിവലിംഗം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തഞ്ചാവൂര്‍ : തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് അഞ്ഞൂറുകോടി വിലമതിക്കുന്ന മരതക കല്ലില്‍ തീര്‍ത്ത ശിവലിംഗം കണ്ടെത്തി. ഒരു ബാങ്ക് ലോക്കറില്‍ നിന്നാണ് പോലീസ് ഇത് കണ്ടെടുത്തത്. വിഗ്രഹം എങ്ങനെയാണ് ബാങ്ക് ലോക്കറില്‍ എത്തിയതെന്നും ഇതിന്റെ ഉടമയ്ക്ക് ഇത്രയും പണം എവിടെനിന്നു ലഭിച്ചു എന്നതും അന്വേഷിച്ചു വരികയാണെന്ന് അഡീഷണല്‍ ഡിജിപി കെ ജയന്ത് മുരളി പറഞ്ഞു.

തഞ്ചാവൂരിലെ ഒരു വീട്ടില്‍ വന്‍തോതിലുള്ള പുരാവസ്തു ശേഖരമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. സാമിയപ്പന്‍ എന്നയാളുടെ വീട്ടിലാണ് പരിശോധന നടത്തിയത്. എന്നാല്‍ വിഗ്രഹം എവിടെ നിന്നാണ് ലഭിച്ചത് എന്നത് സംബന്ധിച്ച്‌ തനിക്ക് വിവരമൊന്നുമില്ല എന്നാണ് എണ്‍പതുകാരനായ സാമിയപ്പന്റെ മകന്‍ അരുണ്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

കാലടിയിലെ ആദിശങ്കര ജന്‍മഭൂമിയില്‍ നിന്ന് 2009ല്‍ ഒരു മരതക ശിവലിംഗം കാണാതായിരുന്നു. ഇതിനെ കുറിച്ച്‌ ഇതുവരെയും സൂചനയൊന്നും ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ ശിവ ലിംഗവുമായി ഈ കേസിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 2016ല്‍ നാഗപട്ടിണത്തിലെ തിരുക്കുവലയ് ശിവക്ഷേത്രത്തില്‍ നിന്ന് ഒരു ശിവലിംഗം മോഷണം പോയിരുന്നു. ഇത് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...