റാന്നിയിലെ പ്രളയബാധിതർക്ക് അടിയന്തര ധനസഹായം നൽകണം : ചിറ്റയം ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

റാന്നി : വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെടുകയും കനത്ത നാശനഷ്ടങ്ങൾ നേരിടുകയും ചെയ്തവർക്ക് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു. റാന്നി മേഖലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത ദുരന്തത്തിനാണ് റാന്നി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻപുണ്ടായ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട് ജീവിതം തിരികെ പിടിച്ചുവരുന്നതിനിടെയാണ് വീണ്ടുമൊരു വെള്ളപ്പൊക്കം ആളുകളെ ദുരിതത്തിലാഴ്ത്തിയത്. ഓണം വിപണി മുന്നിൽക്കണ്ട് വ്യാപാരികൾ സ്ഥാപനങ്ങളിൽ എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വെള്ളപ്പൊക്കത്തിൽ നശിച്ചുപോയത്.

ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയുള്ള പാക്കേജുകള്‍ നടപ്പിലാക്കണം. കാര്‍ഷിക മേഖലയിലും കനത്ത നഷ്ടമാണുണ്ടായത്. കൃഷി നാശം നേരിട്ടവരെ സംരക്ഷിക്കണം. നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകരുകയും വീടുകളുടെ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്. മണിയാര്‍ ഫാക്ടറിപടിക്കല്‍ വീടുകള്‍ തകര്‍ന്നത് പുനസൃഷ്ടിക്കാന്‍ ഇടപെടല്‍ നടത്തണം. മണിയാര്‍ ഡാമില്‍ നിന്നും വെള്ളം ഇരച്ചുകയറി വീടുകള്‍ തകര്‍ന്ന പട്ടംകുളത്ത് സലിം, കൊച്ചുവിളയില്‍ രമേശന്‍ എന്നിവരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. വിവിധ ഭവന പദ്ധതികളില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാതെ അടിയന്തര ഇടപെടല്‍ നടത്തണം. പെരുനാട്ടിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ സംവിധാനങ്ങൾ കൃത്യമായി ഇടപെട്ട് ഒരാളെപ്പോലും ഒഴിവാക്കാതെ എല്ലാ നാശനഷ്ടങ്ങളും അടിയന്തരമായി തിട്ടപ്പെടുത്തണമെന്നും അർഹരായ മുഴുവൻ ആളുകൾക്കും സമയബന്ധിതമായി ആശ്വാസ ധനം എത്തിക്കണമെന്നും ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ലിസി ദിവാന്‍, മണ്ഡലം ആക്ടിംങ് സെക്രട്ടറി എം.വി പ്രസന്നകുമാര്‍, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, സന്തോഷ് കെ.ചാണ്ടി, ജോയി വള്ളിക്കാല, വി.ടി ലാലച്ചന്‍, സി.ടി കുര്യാക്കോസ്, പി.സി സജി, പഞ്ചായത്തംഗങ്ങളായ ബിന്ദുമോള്‍, രജ്ഞിത്ത് റാന്നി, രാജമ്മ, കെ.ടി സജി തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്ക് കമന്‍റിട്ട യുവാവ് അറസ്റ്റിൽ

0
കോഴിക്കോട്: മുഖ്യമന്ത്രി വിഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്ക് കമന്‍റിട്ട യുവാവ്...

വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച...

മഴക്കാല അവധി : കുരുന്നുകൾക്ക് കരുതലിന്‍റെ കത്തുമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിലെ അധ്യാപകൻ

0
വെണ്ണിക്കുളം : കനത്ത മഴയെത്തുടർന്ന് ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച...