മുംബൈ: നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്ത ‘എമര്‍ജന്‍സി’ സിനിമയുടെ റിലീസ് തീയതി മാറ്റി. പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നു കങ്കണ പറഞ്ഞു. ‘ഞാന്‍ സംവിധാനം ചെയ്ത ‘എമര്‍ജന്‍സി’ യുടെ റിലീസ് മാറ്റിവെച്ചെന്നത് വലിയ പ്രയാസത്തോടെ അറിയിക്കുന്നു, സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്’- കങ്കണ എക്‌സില്‍ കുറിച്ചു. ചിത്രം ഇന്ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. റണാവത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സഹനിര്‍മാണവും. ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതാണ് റിലീസ്അനിശ്ചിതത്വത്തിലായത്. വിഷയം ബേംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിനിമയക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കാനാവില്ലെന്ന് പറഞ്ഞ ബോംബെ ഹൈക്കോടതി സിനിമയുടെ റിലിസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളും പതിനെട്ടിന് മുന്‍പ് തീര്‍പ്പാക്കാനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫി ഫിലിം സര്‍ട്ടിഫിക്കേഷനോട് ഉത്തരവിട്ടു.മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ കങ്കണയാണ് ഇന്ദിരയെ അവതരിപ്പിച്ചിരിക്കുന്നത്. സിഖ് വിഭാഗക്കാര്‍ പരാതിയുന്നയിച്ചതിനെ തുടര്‍ന്നാണ് പ്രദര്‍ശനം അനിശ്ചിതത്വത്തിലായത്. സിനിമയില്‍ സിഖ് മതത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച് ശിരോമണി അകാലിദള്‍ ഉള്‍പ്പെടെയുള്ള സിഖ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസാണ് ചിത്രത്തിന്റെ നിര്‍മാണം, അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, വിശാഖ് നായര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1