ദുബായ് : ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ യാത്ര വൈകുമെന്ന് സൂചന നല്‍കി അധികൃതര്‍ . ജൂലായ് 21 വരെ ഇന്ത്യ- യു.എ.ഇ യാത്രാവിമാന സര്‍വീസുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.
നേരത്തേ ജൂലായ് 15-ന് ശേഷം സര്‍വീസുണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരുന്നത് . ജൂലായ് 16-ന് ശേഷം ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ച പല വിമാന കമ്പിനികളും ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ പ്രത്യേക അനുമതിയോടു കൂടി 95 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ നിന്ന് ദുബായിലെത്തി. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇവര്‍ കുടുംബത്തോടൊപ്പം യു.എ.ഇയിലേക്ക് പ്രവേശിച്ചത്.