തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ജീവനക്കാര്‍ രംഗത്ത്. എസി ബസുകളില്‍ കൊവിഡ് 19 വൈറസ് ബാധ എളുപ്പത്തില്‍ പടരാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചാണ് ജീവനക്കാരുടെ ആവശ്യം.
അതേസമയം കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയോളം കുറവുണ്ടായി. കൊവിഡ് 19 വൈറസ് ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി യാത്രക്കാർ കുറഞ്ഞതോടെയാണ് വരുമാനം കുത്തനെ ഇടിഞ്ഞത്. ദീര്‍ഘദൂര യാത്രക്കാരുടെ എണ്ണവും വലിയ തോതില്‍ കുറഞ്ഞു.
അതിനിടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 16 ആയി. ഇന്നലെ തൃശ്ശൂരിലും കണ്ണൂരിലുമാണ് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്.