കൊല്ലത്ത് പെട്രോൾ പമ്പിലെ ജീവനക്കാർക്ക് മർദ്ദനം ; സ്കൂട്ടറിലെത്തിയ പ്രതിക്കായി തെരച്ചില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം നീണ്ടകര വേട്ടുതറയിലെ പെട്രോൾ പമ്പിൽ രണ്ടു ജീവനക്കാർക്ക് മർദനമേറ്റു. ചവറ കുളങ്ങരഭാഗം ജിപി ഭവനിൽ ഗോപാലകൃഷ്ണൻ, കൊല്ലം മൂതാക്കര സ്വദേശി പീറ്റർ കുമാർ എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച രാത്രി സ്കൂട്ടറിലെത്തിയ ആൾ ഇന്ധനം നിറയ്ക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരനെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഗോപാലകൃഷ്ണൻ നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂട്ടറിലെത്തിയ ആൾ നീണ്ടകര സ്വദേശി അഗസ്റ്റിനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത ചവറ പോലീസ് അഗസ്റ്റിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...