തുടർച്ചയായി വഞ്ചിക്കുന്ന സർക്കാരിനെതിരെ തിരഞ്ഞെടുപ്പിൽ ജീവനക്കാരുടെ പ്രതിഷേധം അലയടിച്ചു – എൻ ജി ഒ അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലീവ് സറണ്ടർ, ക്ഷമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം തുടങ്ങി നിരവധിയായ ആനുകൂല്യങ്ങൾ തുടർച്ചയായി കവർന്നെടുക്കുന്ന സർക്കാർ നിലപാടിനെതിരെ തദേശ തിരഞ്ഞെടുപ്പിൽ വിധിയെഴുതിയ ജീവനക്കാർക്ക് അഭിവാദ്യം അർപ്പിച്ച് എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ ആഹ്ലാദ പ്രകടനം നടത്തി. കേരളം ഭരിച്ച ഒരു സർക്കാരും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഇത്രയധികം നിഷേധിച്ച ചരിത്രമില്ല. ഭരണാനുകൂല സംഘടനകളിലെ ജീവനക്കാർ ഉൾപ്പെടെ എല്ലാ ജീവനക്കാരുടെയും കുടുംബാഗങ്ങളുടെയും സർക്കാരിനോടുള്ള ശക്തമായ പ്രതിഷേമാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് വിനോദ് കുമാർ പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ ജി ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി പ്രശാന്ത് കുമാർ, ബിജു ശാമുവേൽ, ജില്ലാ ഭാരവാഹികളായ എസ് കെ സുനിൽകുമാർ, വിഷ്ണു സലിംകുമാർ, ഡി ഗീത, വിനോദ് മിത്രപുരം, പിക്കു വി സൈമൺ, അനു കെ അനിൽ, ദർശൻ ഡി കുമാർ, നൗഫൽ ഖാൻ, ജുഫാലി മുഹമ്മദ്, ആർ പ്രസാദ്, അൽ അമീൻ, അനിൽകുമാർ ബി, ഷെബിൻ വി ഷെയ്ക്ക്, ജോർജ് പി ദാനിയേൽ, സീന, സോഫി കെ തമ്പാൻ, തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...