പത്തനംതിട്ട : എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് മിനിമം പെൻഷൻ ഉയർത്തണമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 1952 ലെ പി എഫ് നിയമത്തിന്റെ ഭാഗമായിട്ടാണ് 1995 ൽ ഈ പെൻഷൻ പദ്ധതി നിലവിൽ വന്നത്. പ്രഖ്യാപിച്ച സമയത്ത് പെൻഷൻ കമ്മ്യൂട്ടേഷൻ നടത്തണമെന്ന് നിർബന്ധമുള്ളതിനാൽ കമ്മ്യൂട്ടേഷൻ നടത്തിയവർക്ക് കാലാവധി കഴിഞ്ഞിട്ടും പൂർണ്ണമായ പെൻഷൻ ഇതുവരെയും പുനസ്ഥാപിച്ച് കിട്ടിയിട്ടില്ല.
മിനിമം പെൻഷൻ ഉയർത്തുവാനും കമ്മ്യൂട്ടേഷൻ കാലാവധിക്ക് ശേഷം പൂർണ്ണമായ പെൻഷൻ പുനസ്ഥാപിക്കണമെന്നും ക്ഷാമബത്ത അനുവദിക്കണമെന്നും സൗജന്യ ചികിൽസാ പദ്ധതി നടപ്പാക്കണമെന്നും പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി ആവശ്യപ്പെട്ടു. യോഗത്തില്‍ പി.മോഹൻ രാജ് അദ്ധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽ വിജയകുമാർ, ആർ.സുകുമാരൻ നായർ, സജി കെ സൈമൺ, പി.കെ മുരളി, എസ് ബിജുമോൻ, ജി. ജയരാജ്, സി.ജി അജയൻ, സജി വകയാർ, സിജോയ് വി ജോൺ, എം പെരുമാൾ തുടങ്ങിയവർ സംസാരിച്ചു.