ഏ​​നാ​​ദി​​മം​​ഗ​​ലം കി​​ൻ​​ഫ്ര പാ​​ർ​​ക്കി​​നോ​​ടു​ചേ​​ർ​​ന്ന് ബ​​യോ മെ​​ഡി​​ക്ക​​ൽ സം​​സ്ക​​ര​​ണ കേ​​ന്ദ്രം തു​​ട​​ങ്ങാ​​നു​​ള്ള നീ​​ക്ക​​ത്തി​​ൽ വി​​വാ​​ദം പു​​ക​​യു​​ന്നു

For full experience, Download our mobile application:
Get it on Google Play

പ​​ത്ത​​നം​​തി​​ട്ട : ഏ​​നാ​​ദി​​മം​​ഗ​​ലം കി​​ൻ​​ഫ്ര പാ​​ർ​​ക്കി​​നോ​​ടു​ചേ​​ർ​​ന്ന് ബ​​യോ മെ​​ഡി​​ക്ക​​ൽ സം​​സ്ക​​ര​​ണ കേ​​ന്ദ്രം തു​​ട​​ങ്ങാ​​നു​​ള്ള നീ​​ക്ക​​ത്തി​​ൽ വി​​വാ​​ദം പു​​ക​​യു​​ന്നു. കി​​ൻ​​ഫ്ര പാ​​ർ​​ക്കി​​ലെ മ​​റ്റ്​ സം​​രം​ഭ​​ക​​രും നാ​​ട്ടു​​കാ​​രും സി.​​പി.​​എം ഉ​​ൾ​​പ്പെ​​ടെ രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും എ​​തി​​ർ​​പ്പു​​മാ​​യി രം​​ഗ​​ത്തു​​ണ്ട്. പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ സ​​മ​​ര​​വും തു​​ട​​ങ്ങി. ഏ​​നാ​​ദി​​മം​​ഗ​​ല​​ത്ത് കി​​ന്‍ഫ്രാ പാ​​ര്‍ക്കി​​ലാ​​ണ് സ്വ​​കാ​​ര്യ ഡോ​​ക്ട​​ര്‍മാ​​രു​​ടെ സം​​ഘ​​ട​​നാ​​യ ഇ​​ന്ത്യ​​ൻ മെ​​ഡി​​ക്ക​​ൽ അ​​സോ​​സി​​യേ​​ഷ​​ന്‍റെ(​ഐ.​​എം.​​എ) നേ​​തൃ​​ത്വ​​ത്തി​​ല്‍ മാ​​ലി​​ന്യ സം​സ്​​ക​​ര​​ണ പ്ലാ​​ന്റ് തു​​ട​​ങ്ങാ​​ന്‍ നീ​​ക്കം. തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, ആ​​ല​​പ്പു​​ഴ, ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ലെ ആ​​രോ​​ഗ്യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള ബ​​യോ മെ​​ഡി​​ക്ക​​ൽ മാ​​ലി​​ന്യ​​ങ്ങ​​ൾ സം​​സ്ക​​രി​​ക്കു​​ന്ന​​തി​​നാ​ണ്​​ ഏ​​നാ​​ദി​​മം​​ഗ​​ല​​ത്ത് മൂ​​ന്ന് ഏ​​ക്ക​​ർ സ്ഥ​​ലം സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ച​​ത്. 20 വ​​ർ​​ഷ​​മാ​​യി പാ​​ല​​ക്കാ​​ട് ക​​ഞ്ചി​​ക്കോ​​ട്ട് പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന ഇ​​മേ​​ജ് പ്ലാ​​ന്‍റി​​ന്‍റെ അ​​തേ ഘ​​ട​​ന​​യി​​ലാ​​ണ് ഏ​​നാ​​ദി​​മം​​ഗ​​ല​​ത്തെ പ്ലാ​​ന്‍റും വി​​ഭാ​​വ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

20 ട​​ൺ മാ​​ലി​​ന്യ​​ങ്ങ​​ൾ സം​​സ്ക​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന പ്ലാ​​ന്‍റ് യാ​​തൊ​​രു​​വി​​ധ പ​​രി​​സ്ഥി​​തി പ്ര​​ശ്ന​​ങ്ങ​​ളും ഉ​​യ​​ർ​​ത്തി​​ല്ലെ​​ന്നു ഐ.​​എം.​​എ ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. ആ​​ധി​​കാ​​രി​​ക​​മാ​​യ പ​​ഠ​​ന​​ങ്ങ​​ളു​​ടെ​​യും മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ർ​​ഡി​​ന്‍റെ​ അ​​നു​​മ​​തി​​യോ​​ടെ​യു​മാ​​ണ് പ്ലാ​​ന്‍റ് തു​​റ​​ന്ന്​ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​​യെ​​ന്നും ഇ​​വ​​ർ പ​​റ​​യു​​ന്നു. മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നും കൊ​​ണ്ടു​​വ​​രു​​ന്ന മെ​​ഡി​​ക്ക​​ൽ അ​​വ​​ശി​​ഷ്ട​​ങ്ങ​​ളും രോ​​ഗാ​​ണു​വാ​​ഹ​​ക​​മാ​​യ മാ​​ലി​​ന്യ​​ങ്ങ​​ളു​​മാ​​ണ് ഇ​​വി​​ടെ സം​​സ്ക​​രി​​ക്കാ​​ൻ പ​​ദ്ധ​​തി​യു​ള്ള​ത്. സം​​സ്ക​​ര​​ണ കേ​​ന്ദ്ര​​ത്തി​​ൽ​നി​​ന്ന് ഉ​​യ​​രു​​ന്ന പു​​ക​​മാ​​ലി​​ന്യം സ​​മീ​​പ​​ത്തെ ഭ​​ക്ഷ്യ​​സം​​സ്ക​​ര​​ണ മേ​​ഖ​​ല​​യ്ക്കും വ​​ലി​​യ ഭീ​​ഷ​​ണി സൃ​​ഷ്ടി​​ക്കു​​മെ​​ന്ന്​ സം​​രം​ഭ​​ക​​ർ പ​​റ​​യു​​ന്നു. ഇ​​വി​​ടെ ഉ​​ൽ​​പ്പാ​​ദി​​പ്പി​​ക്കു​​ന്ന ഭ​​ക്ഷ്യ ഉ​​ൽ​​പ്പ​​ന്ന​​ങ്ങ​​ളി​​ൽ മി​​ക്ക​​വ​​യും വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് ക​​യ​​റ്റി അ​​യ​​ക്കു​​ന്ന​​വ​​യാ​​ണ്‌. ഉ​​ന്ന​​ത ഗു​​ണ​​നി​​ല​​വാ​​രം ഉ​​റ​​പ്പു വ​​രു​​ത്തേ​​ണ്ട ഭ​​ക്ഷ്യ ഉ​​ല്‍പ്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി പി​​ന്നോ​​ട്ട​​ടി​​ക്കു​​ന്ന​​താ​​വും പ്ലാ​​ന്‍റ്​ പ്ര​​വ​​ർ​​ത്ത​​ന​​മെ​​ന്ന്​ സം​​ര​​ഭ​​ക​​ർ​​ക്ക്​ ഭ​​യ​​മു​​ണ്ട്.

വ്യ​​വ​​സാ​​യ പാ​​ർ​​ക്ക് ഉ​​ൾ​​പ്പെ​​ടു​​ന്ന മേ​​ഖ​​ല ജ​​ന​​ങ്ങ​​ൾ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന പ്ര​​ദേ​​ശ​​വു​​മാ​​ണ്. ജ​​ന​​ങ്ങ​​ളു​​ടെ ആ​​ശ​​ങ്ക​​യ്ക്ക് കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി ന​​ൽ​​കാ​​ൻ ഐ.​എം.​​എ അ​​ധി​​കൃ​​ത​​ർ​​ക്ക് സാ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ന്ന്​ സ​​മ​​ര​​സ​​മ​​തി​​യും പ​​റ​​യു​​ന്നു. ഏ​​നാ​​ദി​​മം​​ഗ​​ലം പ​​ഞ്ചാ​​യ​​ത്ത്​ ഭ​​ര​​ണ​​സ​​മി​​തി​​യും മാ​​ലി​​ന്യ സം​​സ്ക​​ര​​ണ കേ​​ന്ദ്രം വ​​രു​​ന്ന​​തി​​നെ​​തി​​രെ ശ​​ക്ത​​മാ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.  ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും പ്ലാ​​ന്‍റി​​ന്​ അ​​നു​​മ​​തി ന​​ൽ​​കി​​ല്ലെ​​ന്ന്​ പ​​ഞ്ചാ​​യ​​ത്ത്​ പ്ര​​സി​​ഡ​​ന്‍റ്​ പി.​​രാ​​ജ​​ഗോ​​പാ​​ൽ നാ​​യ​​ർ പ്ര​​തി​​ക​​രി​​ച്ചു. വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യാ​​യ​​തി​​നാ​​ൽ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​ങ്ങ​ളു​ടെ അ​​ധി​​കാ​​ര​പ​​രി​​ധി​​ക്ക്​ പു​​റ​​ത്താ​​യ​​തി​​നാ​​ൽ ഭ​​ര​​ണ​​സ​​മി​​തി​​ക്ക്​ പ​​രി​​മി​​തി​​യു​​ണ്ട്. എ​​ന്നാ​​ൽ രാ​​ഷ്ട്രീ​​യ ഭേ​​ദ​​മെ​​ന്യേ ​പൊ​​തു​​ജ​​ന​​ങ്ങ​​ളു​​മാ​​യി ചേ​​ർ​​ന്ന്​ സ​​മ​​ര​​രം​​ഗ​​ത്തി​​റ​​ങ്ങു​​മെ​​ന്ന്​ പ്ര​​സി​​ഡ​​ന്‍റ്​ പ​​റ​​ഞ്ഞു. പ്ലാ​​ന്റ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നെ​​തി​​രെ പ​​റ​​ക്കോ​​ട് ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി പ്ര​​മേ​​യം അം​​ഗീ​​ക​​രി​​ച്ച​​താ​​യി പ്ര​​സി​​ഡ​​ന്റ്​ ആ​​ർ.​​തു​​ള​​സീ​​ധ​​ര​​ൻ​​പി​​ള​​ള പ​​റ​​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...