Monday, April 21, 2025 8:30 am

പെരുനാട്ടില്‍ 300 ഏക്കര്‍ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കയ്യേറി : പശ്ചിമഘട്ട സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെരുനാട് വില്ലേജില്‍ കയ്യേറിയിട്ടുള്ള മുഴുവന്‍ ഭൂമിയും ഒഴിപ്പിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പെരുനാട് വില്ലേജില്‍ 804 മുതല്‍ 909 വരെയുള്ള സവേ നമ്പരില്‍പ്പെട്ട 500 ഏക്കര്‍ ഭൂമി ബഥനി ആശ്രമം, ചന്ദ്രകാന്ത് ബാബു കവളേക്കര്‍, അബാന്‍ കമ്പനി എന്നിവരുടെ കൈവശമാണ്. എന്നാല്‍ ഈ ഭൂമിയില്‍ 300 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് സംരക്ഷണ സമിതി പറഞ്ഞു. 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സറണ്ടര്‍ ചെയ്യണമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷന്‍ 2017 ല്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ചില രാഷ്ട്രീയ സ്വാധീനങ്ങളുടെ പേരില്‍ ഭൂമി സര്‍ക്കാരില്‍ സറണ്ടര്‍ ചെയ്തിട്ടില്ല. ഈ ഓര്‍ഡര്‍ നിലനില്‍ക്കേ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പത്ത് ഏക്കര്‍ സര്‍ക്കാര്‍ ഭൂമികൂടി ചന്ദ്രകാന്ത് ബാബു കവളേക്കരുടെ പേരില്‍കൂട്ടി കരം അടച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഈ ഭൂമിയിലെ കോടികള്‍ വിലമതിക്കുന്ന തേക്കും മറ്റ് മരങ്ങളും മുറിച്ചുകടത്താന്‍ നേരത്തെ ഇവര്‍ ശ്രമം നടത്തിയിരുന്നു. 2020 ല്‍ റാന്നി തഹസില്‍ദാരുടെയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റേയും നേതൃത്വത്തില്‍ ഇത് തടഞ്ഞിരുന്നു. എന്നാല്‍ പിന്നീട് യാതൊരുവിധ നടപടികളും എടുത്തിട്ടില്ല. ഇത് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പല വ്യക്തികളും കൈവശം വെച്ചിട്ടുള്ളത് ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമിയാണ്. ഉദ്യോഗസ്ഥ -ഭൂമാഫിയ കൂട്ടുകെട്ടിന്റെ ഫലമായി വില്ലേജ് ഓഫീസിലെ പല രേഖകളും നശിപ്പിച്ചതിനുശേഷമാണ് ഇത്തരത്തിലുള്ള കയ്യേറ്റങ്ങളെന്നും സമിതി ആരോപിച്ചു. റീസര്‍വേ പൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ വ്യക്തികളും വന്‍കിട തോട്ടം ഉടമകളും ഏക്കറുകണക്കിന് ഭൂമി കൈവശം വെച്ചിരിക്കുകയാണെന്നും ഇവിടങ്ങളിലില്‍ നിന്നും മരംമുറിച്ചു കടത്തുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ശ്രമം നടക്കുകയാണെന്നും സമിതി ഭാവാഹികള്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികൾക്കായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി എക്സൈസ്

0
ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികൾക്കായി പ്രത്യേക ചോദ്യാവലി...

ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

0
ജയ്പൂർ : ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപിനെതിരെ എഫ്ഐആർ രജിസ്റ്റർ...

ബി​ജെ​പി നേ​താ​വ് നി​ഷി​കാ​ന്ത് ദു​ബെ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് അ​നു​മ​തി തേ​ടി സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ

0
ന്യൂ​ഡ​ല്‍ഹി: ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​റി​ന് പി​ന്നാ​ലെ നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ...

വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി നടി മാല പാര്‍വതി

0
കൊച്ചി : വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി നടി മാല പാര്‍വതി. ദുരനുഭവങ്ങള്‍...