പൂനെ : മഹാരാഷ്ട്രയിലെ പൂനെയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് റിസര്‍ച്ചില്‍ (ഐ.ഐ.എസ്.ഇ.ആര്) വെള്ളിയാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായി. കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ലാബില്‍ നിന്നാണ് തീപിടിച്ചതെന്നാണ് വിവരം. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിസാര പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ഐ.എസ്.ഇ.ആര് അധികൃതര്‍ പറഞ്ഞു. ജൈവ രാസവസ്തുക്കള്‍ സംഭരിക്കുന്ന ലബോറട്ടറിയിലാണ് തീ പടര്‍ന്നത്.