എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്‌കൂൾ എനർജി ക്ലബിന്‍റെ നേതൃത്വത്തില്‍ ഊർജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്‌കൂൾ എനർജി ക്ലബ്ബ്, പത്തനംതിട്ട ജില്ലാ ശാസ്ത്രരംഗവുമായി ചേർന്ന് ദേശീയ ഊർജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യാ ഗവൺമെന്റ് ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബി.ഇ.ഇ) ആണ് ഈ ദിനം രാജ്യത്താകമാനം സംഘടിപ്പിക്കുന്നത്. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുക, ഊർജ്ജ കാര്യക്ഷമതയിലും സംരക്ഷണത്തിലും രാജ്യം കൈവരിച്ച നേട്ടങ്ങളുടെ അവതരണം, എല്ലാ മേഖലയിലും ഊർജ്ജ-കാര്യക്ഷമത ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ ദിനാചരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

റാന്നി എം.എൽ എ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റാന്നി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ പ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സന്ധ്യാ ദേവി ഊർജ്ജ സംരക്ഷണ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈദ്യുതി ബോർഡ് മുൻ എഞ്ചിനീയർ ബാബു രാജ് ഊർജ സംരക്ഷണ അവബോധ ക്ലാസ്സെടുത്തു. റാന്നി ബി.പി.സി ഷാജി എ. സലാം, ശാസ്ത്ര രംഗം ജില്ലാ -കോ ഓർഡിനേറ്ററും ശാസത്ര പാഠപുസ്തക രചനാ സമിതി അംഗവുമായ എഫ്. അജിനി പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി. ജില്ലാ തലത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപക വിദ്യാർത്ഥികൾ, സ്കൂൾ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മോദി ; പുനഃസംഘടന അടുത്ത മാസം

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന....

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മാസപ്പടി കേസ് : റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....