കൊച്ചി: ഇ ഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതിയായ കോഴക്കേസിൽ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ കർശന നടപടിക്ക് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ശേഖർ കുമാറിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയേക്കും. സംഭവത്തിൽ ഇഡി വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഒരാഴ്ച്ചക്കകം ഡയറക്ടർ ഓഫ് എൻഫോഴ്‌സിമന്റിന് റിപ്പോർട്ട് നൽകും. വിജിലൻസ് കൈക്കൂലി കേസിലെ പങ്കും, സമൻസ് വിവരം ചേർന്നതുമാണ് ഇഡി സോണൽ അഡിഷണൽ ഡയറക്ടർ അന്വേഷിക്കുക. ഇഡിയുടെ അന്വേഷണം പണം വാങ്ങി ഒതുക്കാൻ ഇടപെട്ടിരുന്ന ആളാണ് പിടിയിലായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ എന്നാണ് വിജിലൻസ് നിഗമനം. ഇയാൾക്ക് ശേഖർ കുമാർ അടക്കമുള്ള ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണെന്നും വിജിലൻസ് സംശയിക്കുന്നു. മൂന്നാംപ്രതി മുകേഷ് മുരളി ഹവാല ഏജന്റ് ആണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























