ടോക്കിയോയിൽ പ്രദർശിപ്പിച്ച പുതിയ സ്വിഫ്റ്റിന്റെ എൻജിൻ വിവരങ്ങൾ പുറത്തത്. പെട്രോൾ, പെട്രോൾ മൈൽഡ് ഹൈബ്രിഡ് ഓപ്ഷനുകളിൽ ഇസഡ് 12 ഇ എന്ന പുതിയ എൻജിൻ ലഭിക്കും. ടോക്കിയോ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഇസഡ് സീരീസിൽ പെട്ട ഈ എൻജിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അടുത്ത വർഷം പകുതിയിൽ ഇന്ത്യയിലെത്തുന്ന സ്വിഫ്റ്റിനും ഈ എൻജിൻ തന്നെയാകും എത്തുക. നിലവിലെ 1.2 ലീറ്റർ മൈൽഡ് ഹൈബ്രിഡ് എൻജിനെക്കാൾ 3 ബിഎച്ച്പി കരുത്തും 60 എൻഎം ടോർക്കും അധികമുണ്ട് പുതിയ എൻജിന്. ജാപ്പനീസ് വിപണിയ്ക്കുള്ള സ്വിഫ്റ്റിലെ 1197 സിസി പെട്രോൾ എൻജിന് 82 ബിഎച്ച്പി കരുത്തും 108 എൻഎം ടോർക്കുമുണ്ട്. മൈൽഡ് ഹൈബ്രിഡ് ടെക്നോളജിയുള്ള എൻജിന് 24.5 കിലോമീറ്ററും സാദാ എൻജിന് 23.4 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ഇന്ത്യൻ വിപണിയിലേക്ക് ഈ എൻജിൻ തന്നെയായിരിക്കും എത്തുകയെങ്കിലും കരുത്തിന്റെയും ടോർക്കിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തിവിട്ടിട്ടില്ല.
ടോക്കിയോ ഷോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡൽ ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യ-സ്പെക്ക് മോഡൽ എഡിഎഎസ് ഫീച്ചറുകളോടൊപ്പം നൽകില്ലെന്ന് പ്രതീക്ഷിക്കുന്നു. ബലേനോ, ഫ്രോങ്ക്സ് ക്രോസ്ഓവർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഇന്റീരിയറാണ് ഹാച്ച്ബാക്ക് നൽകുന്നത്. പുതിയ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള ഒമ്പത് ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഫ്രോങ്ക്സ്-പ്രചോദിത എച്ച്‍വിഎസി നിയന്ത്രണങ്ങൾ എന്നിവയുമായാണ് ഇത് വരുന്നത്.