വാഹന യാത്രക്കാർക്കു അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതി തൂൺ

For full experience, Download our mobile application:
Get it on Google Play

റാന്നി: വാഹന യാത്രക്കാർക്കു അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതി തൂൺ. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെല്ലക്കാടിനും മന്ദമരുതിക്കും മധ്യേ സ്‌ഥാപിച്ചിട്ടുള്ള 33 കെവി വൈദ്യുതി തൂണുകളിലൊന്നാണ് അപകടക്കെണിയാകുന്നത്. സംസ്‌ഥാന പാതയുടെ ഓടയോടു ചേർന്നുള്ള കട്ടിങ്ങിനു താഴെയാണ് ഇരുമ്പ് തൂൺ സ്‌ഥാപിച്ചിട്ടുള്ളത്. അടുത്തിടെ കനത്ത മഴയിൽ കട്ടിങ് ഇടിഞ്ഞു വീണിരുന്നു. തൂണിനു സംരക്ഷണമേകിയിരുന്ന മണ്ണും കല്ലും അടക്കമാണ് ഇടിഞ്ഞു റോഡിലും ഓടയിലുമായി വീണത്.

റോഡിലും ഓടയിലുമായി കിടന്ന മണ്ണിൽ കുറെ കരാർ കമ്പനിയുടെ ജീവനക്കാര്‍ നീക്കിയിരുന്നു. തൂണിന്റെ സ്‌റ്റേ കമ്പിയും ഒന്നു പൊട്ടിക്കിടക്കുകയാണ്. മണിമല 33 കെവി സബ് സ്‌റ്റേഷനിലേക്കു വൈദ്യുതി എത്തിക്കുന്ന ലൈനാണിത്. വർഷങ്ങൾക്കു മുൻപു സ്ഥാപിച്ചതാണിത്. ഇരുമ്പു തൂണുകളെല്ലാം തുരുമ്പിച്ചു നശിച്ചു. ചരിഞ്ഞു നിൽക്കുന്ന തൂൺ ഒടിഞ്ഞു വീണാൽ വാഹനങ്ങൾക്കു ഭീഷണിയാകുമെന്നതില്‍ തര്‍ക്കമില്ല. അപകടം ഉണ്ടാകാന്‍ കാത്തിരിക്കാതെ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ ദാമോദര മേനോന്റേതെന്ന് കേരള പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര...

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം

0
കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം....

ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

0
തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി...

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...