തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം. അയ്യങ്കാളി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ആവശ്യം ഉന്നയിച്ചത്. ചരിത്രം തിരുത്തിയെഴുതാന്‍ തയ്യാറാകണമെന്നും പ്രസംഗത്തില്‍ പരാമര്‍ശം. ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനെ സാക്ഷിയാക്കിയാണ് പ്രസ്താവന.
തിരുവിതാംകൂര്‍ കൊച്ചിന്‍ മലബാര്‍ ഗുരുവായൂര്‍ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍നിന്ന് പ്രാതിനിധ്യം ഉണ്ടായിട്ടില്ല. പിന്നാലെയാണ് സര്‍ക്കാര്‍ ചരിത്രം തിരുത്തി എഴുതാന്‍ തയ്യാറാകണമെന്ന യുഡിഎഫ് എംപി കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം. അധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ അര്‍ഹതയും യോഗ്യതയും ഉള്ളവര്‍ ഉണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.






























