ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശവാദം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഗതാഗത പാത പൂർണ്ണമായും സുരക്ഷിതമായെന്നും യു.എസ് സേനാ വ്യൂഹം അവകാശപ്പെട്ടു. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടെയാണ് പ്രതിരോധത്തിന്റെ ഭാഗമായി ഇറാൻ ഹോർമൂസ് അടച്ചത്.

കടലിൽ മൈനുകൾ സ്ഥാപിക്കുക കൂടി ചെയ്തതോടെ ജലഗതാഗതം തടസപ്പെടുകയും പ്രധാനമായും എണ്ണ വ്യാപാരം പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുതിച്ചുയർന്നു. ഇന്ധന നീക്കം തടസ്സപ്പെടാതിരിക്കാൻ സൈന്യം നടത്തിയ ഇടപെടലുകൾ വഴി 75 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസിന് പുറത്തെത്തിക്കാൻ സാധിച്ചതായി യു എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ഇതുവരെ ഏകദേശം 1500 ഓളം ചരക്കു കപ്പലുകൾ ഹോർമുസ് വഴി സുരക്ഷിതമായി കടന്നുപോയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...