കോഴിക്കോട് : എന്ജിന് ഓയില്‍ ഗോഡൗണിന് തീപിടിച്ചു. ബാലുശ്ശേരി – കോഴിക്കോട് പാതയില്‍ കക്കോടി മുക്കിലെ എ.ബി.ആര് മാര്‍ക്കറ്റിങ് ഗ്രൂപ്പിെന്റ വാഹന എന്ജിന് ഓയിലിെന്റ ഗോഡൗണിനാണ് തീപിടിച്ചത്.ചൊവാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കാനുകള്‍ പൊട്ടി ഒഴുകി തീ ആളിപടര്‍ന്നു. വെള്ളിമാടുകുന്നില്‍നിന്നും നരിക്കുനിയില്‍ നിന്നും രണ്ട് വീതം ഫയര്‍ യുനിറ്റുകള്‍ എത്തിയിട്ടും തീയണക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബീച്ചില്‍ നിന്നും കൂടുതല്‍ ഫയര്‍ യൂനിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഒരു കോടിയിലേറെ രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു.
രാത്രി ഏഴുമണിക്ക് കടയടച്ചുപോയതാണ്. തീപിടിത്തത്തിെന്റ കാരണം വ്യക്തമല്ല. പൊട്ടിത്തെറി സാധ്യത കണക്കിലെടുത്ത് സമീപത്തെ താമസക്കാരെ പോലീസ് മാറ്റിപാര്‍പ്പിച്ചു. ഡി.സി.ആര്.ബി അസിസ്റ്റന്റ് കമീഷണര്‍ രഞ്ജിത്ത്, ചേവായൂര്‍ എസ്.ഐ പി.എസ്. ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.