Thursday, July 3, 2025 11:19 pm

മണ്ണീറ വെള്ളച്ചാട്ടത്തി‍ന്‍റെ ഭംഗി ആസ്വദിക്കാം

For full experience, Download our mobile application:
Get it on Google Play

കോന്നി :  മഴ എത്തിയതോടെ നിറഞ്ഞൊഴുകുകയാണ് മണ്ണീറ വെള്ളച്ചാട്ടം. മനോഹരമായ മണ്ണീറ വെള്ളച്ചാട്ടത്തി‍െൻറ ഭംഗി ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക് വർധിക്കുകയാണ്. തോരാത്ത മഴയിൽ പാറക്കെട്ടുകളിൽക്കൂടി ഒഴുകി വരുന്ന ഈ വെള്ളച്ചാട്ടം കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. തണ്ണിതോട് പഞ്ചായത്തിലെ അടവി ഇക്കോ ടൂറിസം സെന്ററിന്റെ കുട്ട വഞ്ചി സവാരികേന്ദ്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് മണ്ണീറ വെള്ളച്ചാട്ടം.

വനത്തിലെ പാറക്കെട്ടുകളിലുടെ കൈവഴികൾ തീർത്ത് ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്നു. നാലു ചെറിയ വെള്ളച്ചാട്ടങ്ങളും വലിയ ഒരു വെള്ളച്ചാട്ടവും ചേർന്ന മനോഹര കാഴ്ചയാണ് മണ്ണീറ വെള്ളച്ചാട്ടം. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന വെള്ളച്ചാട്ടത്തിന് അടുത്ത് വരെ വാഹനങ്ങളിലെത്താം. ജില്ലയിലെ ഏറ്റവും സുരക്ഷിതമായ വെള്ളച്ചാട്ടം കൂടിയാണിത്. സഞ്ചാരികളിൽ പലരും വെള്ളച്ചാട്ടത്തിൽ കുളിച്ചാണ് മടങ്ങുന്നത്. മണിക്കൂറുകൾ ചെലവഴിച്ചാണ് സഞ്ചാരികൾ ഇവിടെ നിന്ന് മടങ്ങുന്നത്. ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നാണ് ഇവിടം.

അവധി ദിവസങ്ങളിൽ ഒട്ടേറെ പേർ ഇവിടെയെത്തി സമയം ചെലവഴിക്കുന്നുണ്ട്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണ്ണീറ വെള്ളച്ചാട്ടം- കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്ന് 2 കി.മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അവധി ദിവസങ്ങളിൽ നിരവധിപേ‌ർ വെള്ളചാട്ടം കാണാൻ ഇവിടേയ്ക്ക് എത്താറുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...

ആരോഗ്യമേഖലയിലെ പ്രതിസന്ധി ; ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ്...

ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍...